ഇഷ്ടം 3
'എടാ, ഒന്ന് എഴുന്നേറ്റേ. വണ്ടി പൂട്ടിവക്ക്'. അമ്മയാണ് തട്ടി വിളിച്ചത്. ഫോൺ എടുത്തു നോക്കിയപ്പോൾ അത് ഓഫ്. അവളുടെ മറുപടി കിട്ടാത്തത് കൊണ്ട് ഓഫ് ചെയ്തു വച്ചതാണ്. എന്തായാലും അവൾക്കൊന്ന് പറഞ്ഞൂടെ. ഫോൺ ഓൺ ആക്കി ഇട്ടേച്ചും അവൻ വണ്ടി ലോക്ക് ആക്കാൻ എഴുന്നേറ്റു. പകലത്തെ ക്ഷീണം മുഴുവൻ അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു. മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൻ അച്ഛനെ നോക്കി. ആള് ടിവി യിൽ തന്നെ. ' വണ്ടി നാളെ പൂജിച്ചേരേ' അവൻ തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു. അവൻ തലയാട്ടിക്കൊണ്ട് റൂമിലേക്ക് പോയി. ഫോണിൽ തുരു തുരാ മെസ്സേജ് നോട്ടിഫിക്കേഷൻ. വണ്ടി മേടിച്ചതിന് അഭിനന്ദിക്കാനും പിന്നെ ചിലവും ചോദിച്ചു വന്ന മെസ്സേജുകൾ ആയിരുന്നു കൂടുതലും. സ്റ്റാറ്റസ് നോക്കുന്നതിനിടയിൽ അവളുടെ സ്റ്റ്റ്റാസും കണ്ടു. ആ യാത്രക്കിടയിൽ അവളെടുത്ത ഫോട്ടോ. അപ്പൊൾ മാത്രമാണ് അവൾക്കയച്ച മെസ്സേജിന് റിപ്ലേ കിട്ടിയില്ല എന്നോർത്തത്. അത്ര സന്തോഷകരമല്ലാത്ത മെസ്സേജുകളായിരുന്നു പലതും. എല്ലാം ശരിയാകും എന്ന് പറഞ്ഞവൻ അവളെ സമാധാനിപ്പിച്ചു. ഫോൺ കട്ടിലിലേക്ക് ഇട്ടേച്ചും അവൻ കിടക്കാൻ നേരത്താണ് അവളുടെ ഫോൺ കോൾ. കട്ടിലിലേക്ക് വീണു കൊണ്ടായിരുന്നു