പിണക്കവും ഇണക്കവും

പിണക്കങ്ങൾ ഒരുപാടു നടന്നിട്ടുണ്ട് ജീവിതത്തിൽ, അത് പോലെ തന്നെ ഇണക്കങ്ങളും. മുൻകോപം ആരും അത്രക്ക് ഇഷ്ട്ടപ്പെടാത്തൊരു സ്വഭാവം.എന്റെ ജനനം തൊട്ടേ അതെന്റെ കൂടെയുണ്ട്. ഒരു പക്ഷെ എന്റെ അച്ഛനിൽ നിന്നും എനിക്ക് കിട്ടിയ ഒരു പകർന്നാട്ടമാകാം അത്. ഇപ്പോൾ പക്ഷെ അച്ഛൻ കുറെയധികം ക്ഷമിക്കാൻ തുടങ്ങിയിരിക്കുന്നു. ജീവിതത്തിലെ ഈ ഇരുപത്തിമൂന്നു വർഷത്തിനിടയിൽ കുറെയധികം പേരോട്  പിണങ്ങിയിട്ടുണ്ട് .അത് പോലെ തന്നെ ഇണങ്ങിയിട്ടുമുണ്ട്. ആ പിണക്കങ്ങൾക്കു പിന്നിലെ കാര്യങ്ങൾ ഇപ്പൊ ആലോചിക്കുമ്പോൾ വല്ലാത്ത ചിരി മാത്രമേ വരുന്നുള്ളു, അത്രയേറെ ചെറിയ കാരണങ്ങൾ മാത്രമാണ് പല പിണക്കങ്ങൾക്കും പിന്നിലുണ്ടായത്.ചിലതു മണിക്കുറുകൾ മാത്രം ധൈർഘ്യം മാത്രമുള്ളതും മറ്റു ചിലതു മാസങ്ങളോളം അടക്കിവച്ചതുമായിരുന്നു. സത്യം പറഞ്ഞാൽ എന്തോ ഒരു വൈമനസ്യം അത് മാത്രമാണ് പിണക്കങ്ങളുടെ ദിനരാത്രങ്ങൾ കൂട്ടിയത്. ചിരിയ്ക്കാൻ മടിച്ച പല നിമിഷങ്ങളും കൂടിയാണ് ആ അകൽച്ച കൂട്ടിയത്. ആളുടെ മുന്നിലെത്തുമ്പോൾ പലപ്പോഴും മനസ് ചിന്ത മാറിക്കൊണ്ടിരിക്കുന്നു. ചുണ്ടുകൾ വിചാരിച്ചതു പോലെ ചലിപ്പിക്കാൻ കഴിയാറില്ല.
  എന്റെ മനസിലെ ഓർമ്മകൾ അഞ്ചാം ക്ലാസ് മുതലുള്ളത് മാത്രമാണ്. അവിടുന്നാണ് എന്റെ മുഖം കറുപ്പിക്കലിന്റെ കഥ തുടങ്ങുന്നത്. എന്നെ കളിയാക്കിയവരോട്, എന്നെ വഴക്കു പറയുന്നവരോട്,ഇനി തല്ലിയവരോട് എല്ലാരോടും മുഖം കറുപ്പിച്ചു നടന്നിട്ടുണ്ട്. മനു, അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയേ അവൻ ഒപ്പം പഠിച്ചുള്ളൂ. അവനെ പിരിഞ്ഞു വളരെയധികം നാളുകൾക്ക് ശേഷം മാത്രേ അവനെ പിന്നെ കണ്ടതും,സംസാരിക്കാൻ പറ്റിയതും.

Comments

Popular Posts