മുഖംമൂടി

 

                     എല്ലാവർക്കുമുണ്ട് ഓരോ മുഖംമൂടികൾ,സാഹചര്യത്തിനനുസരിച്ചു മാറ്റിവക്കുന്നവരുമുണ്ട്. ഞാൻ ധരിച്ചിരിക്കുന്നു ഒരു മുഖംമൂടി,അതെനിക്ക് പക്ഷെ അഴിച്ചുവെക്കാനാകുന്നില്ല.കെട്ട്  മുറുകിയിരിക്കുന്നു. അതഴിച്ചു വെച്ചാൽ ചുറ്റുപാടും എന്നെ എങ്ങനെ കാണുമെന്നറിയില്ല. സാഹചര്യത്തിനനുസരിച്ചു ഞാന്നെന്റെ മുഖംമൂടിയുടെ ചായം മാറ്റിക്കൊണ്ടിരിക്കുന്നു. എന്നെപ്പോലെ തന്നെ മുഖംമൂടികൾക്കു പിന്നിൽ തന്റെ മുഖത്തെ ഒളിപ്പിച്ചവർ കൊറേ പേരുണ്ടെന്ന് തോന്നുന്നു. ആ മുഖംമൂടി പലപ്പോഴായി ഞാൻ അഴിച്ചുവെക്കാൻ ശ്രമിച്ചു. പക്ഷെ ആരുമെന്നെ തിരിച്ചറിഞ്ഞില്ല , ആർക്കുമെന്നെ മനസിലാക്കാനായില്ല.  മുഖംമൂടി  ഇനിയെത്ര നാൾ എന്റെ മുഖത്തെ മറച്ചുപിടിക്കുമെന്നറിയില്ല. ഒഴിവാക്കാൻ ശ്രമിച്ചപ്പോളെല്ലാം, അതിലും വേഗത്തിൽ തിരിച്ചെന്റെ മുഖത്തേക്ക് ഒട്ടിച്ചേർന്നുകൊണ്ടേയിരിക്കുന്നു. പറിച്ചു കളയുമ്പോൾ മുഖത്താകെ ഒരു ശൂന്യത പോലെ . ഇനിയും കൊറേക്കാലം ഈ മുഖംമൂടി വച്ചുകൊണ്ടേയിരിക്കണം. ചില നിമിഷങ്ങളിൽ ആ മുഖംമൂടി സ്വയമേ മുഖത്തിനാവരണമായി  കഴിയും. കൂടെയുള്ളവർക്ക് പോലും ഇതുവരെ  മുഖമൂടിയില്ലാത്ത  എന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ഇനിയിപ്പോ അത് മാറ്റിയാൽ ആരുമെന്നെ തിരിച്ചറിയണമെന്നുണ്ടാകില്ല.

Comments

Popular Posts