ഇഷ്ട്ടം

ഇങ്ങനെ ഒരു യാത്ര അവൻ പ്രതീക്ഷിച്ചതല്ല. പുതിയൊരു വണ്ടി എടുക്കാൻ പോയതാണ് ആള്. ക്യാഷ് ന്റെ ചെറിയൊരു കുറവ് കണ്ടപ്പോൾ അവളോട്‌ ആദ്യം ചോദിച്ചു നോക്കാമെന്ന് കരുതി. ചോദിച്ചപ്പോൾ തന്നെ കയ്യിലുണ്ട് നീ വന്നു മേടിച്ചോളൂ എന്നു പറഞ്ഞു.

കൂടെ വന്ന അനിയന്റെ വണ്ടിയുമെടുത്ത് അവൻ അവളുടെ വീട്ടിലേക്ക് വിട്ടു. വീട് കറക്ടായി അറിയാത്തത് കൊണ്ട് അവളുടെ വീടിന്റെ തൊട്ടടുത്ത പാർട്ടി ഓഫീസ് വരെ അവളെത്തി ക്യാഷ് കൊടുത്തു.

രണ്ടു ദിവസത്തിനുള്ളിൽ തിരികെ തരാമെന്നു പറഞ്ഞു അവൻ വണ്ടി തിരിക്കാൻ നോക്കിയപ്പോളാണ് അവളുടെ ഒരു അപ്രതീക്ഷിത മറുപടി,
നീ സ്ത്രീധനം വാങ്ങുമെങ്കിൽ അതിൽ നിന്നും കുറച്ചാൽ മതി.
സ്റ്റാർട്ട് ആക്കിയ വണ്ടി ഓഫ് ചെയ്ത് അവൻ ചോദിച്ചു, സ്ത്രീധനം വാങ്ങുന്നില്ല എങ്കിലോ?.
അവളുടെ മുഖത്തു ചെറിയൊരു സന്തോഷം. ഞാൻ പോട്ടെ എന്നും പറഞ്ഞു തിരിച്ചു പോകാനൊരുങ്ങിയ അവളോട്‌ അവൻ ചോദിച്ചു, നീ ഇപ്പൊ ഫ്രീ ആണോ?.
അതേടാ വല്യ പണിയൊന്നുമില്ല. ന്തേ?

എന്നാ വാ നമുക്കു സിറ്റി വരെ ഒന്നു പോയേച്ചും വരാം.

അതു വേണോ? ഒരു സംശയം കലർന്ന ചോദ്യമാർന്നു വന്നത്.
സ്ത്രീധനത്തിൽ നിന്നും കുറക്കണം എങ്കിൽ നീ ഇപ്പൊ വരണം. 
5 മിനുട്ട്, പെട്ടെന്ന് വരണേ. തിരിഞ്ഞു നടന്നു അവളോട്‌ അവൻ പറഞ്ഞു.



പുതിയ വണ്ടി എടുക്കാൻ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. അല്ലറ ചില്ലറ എന്നൊക്കെ പറഞ്ഞു ഷോറൂംകാര് ക്യാഷ് ചോദിച്ചപ്പോൾ ഒരു 5000 രൂപയുടെ കുറവുണ്ട്. അങ്ങനെ ആണ് അവളെ വിളിച്ചത്.
ഇടക് കാശിന് ആവശ്യം വരുമ്പോൾ തന്നു സഹായിക്കാറുള്ളവളാണ്.

അവന്റെ പുറത്തു തല ചേർത്തു വച്ചു, ഇടത് വശത്തേക് നോക്കിയാണ് അവള് ആ വണ്ടിയിലിരിക്കുന്നത്.
അവളുടെ പാറി പറക്കുന്ന മുടി അവന്റെ മുഖത്തേക്ക് കാറ്റിന്റെ അകമ്പടിയോട് കൂടി പടർന്നു കയറുന്നുണ്ട്.

4 ആം ക്ലാസ് വരെ അവരിരുവരും ഒരേ ക്ലാസ്സിലായിരുന്നു. നാട്ടിലെ തന്നെ പ്രശസ്തമായ ഒരു LP സ്കൂളിലാണ് ഇവർ പഠിച്ചത്.  തൊട്ടടുത്തു തന്നയുള്ള ഹൈസ്കൂളിൽ ആണ് അവൾ പിന്നെ പഠിച്ചത്.
അവന്റെ അച്ഛന് ട്രാൻസ്ഫർ കിട്ടിയത് കൊണ്ടു അവന്റെ പഠിത്തം ഇച്ചിരി അകലെ ഒരു ഹോസ്റ്റലിൽ നിന്നു ആയിരുന്നു. 4ആം ക്ലാസ് വരെ കൂടെ പഠിച്ച ആരുമായിട്ടും പിന്നീടവന് ഒരു കൂട്ടും ഉണ്ടായതെ ഇല്ല.

നീണ്ട 16 വർഷത്തിന് ശേഷം അവർ പിന്നെ കണ്ടുമുട്ടിയത് LP സ്കൂളിന്റെ പൂർവ വിദ്യാർത്ഥി സംഗമത്തിൽ ആയിരുന്നു.
ആരെയും കാണാത്തത് കൊണ്ട് ചുമ്മാ നടക്കുന്നതിനടയിലാണ് അവൻ വളരെ യാദൃച്ഛികമായി അവളെ കണ്ടത്.

16 വർഷത്തിനിടയിൽ ഇതു വരെ കണ്ടില്ലെങ്കിലും അവൾക്ക് അവനെ ഓര്മയുണ്ടായിരുന്നു. അവന്റെ പേരെടുത്തു അവൾ വിളിച്ചു.
പെട്ടെന്ന് തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായി.

സുഹൃത് ബന്ധത്തിനപ്പുറം അവനു അവളോട്‌ കൂടുതൽ അടുപ്പം തോന്നി തുടങ്ങി. അവളുടെ മെസ്സേജുകളും സ്റ്റാറ്റസുകളും അവൻ നോക്കിയിരുന്നു. ഇപ്പൊ ഉള്ള ഇഷ്ട്ടം പറഞ്ഞാൽ അത് സൗഹൃദത്തെ എങ്ങനെ ബാധിക്കുമെന്ന് ഒരു ഉറപ്പുമില്ല. പിന്നെ അവൾ മിണ്ടിയില്ല എങ്കിലോ. അവൻ ആ ഇഷ്ട്ടം മനസിൽ തന്നെ വച്ചു.


അവൾക്കപ്പോൾ തന്നോടും ഇഷ്ടമുണ്ടായിരുന്നു. വണ്ടി സിറ്റിയിൽഎത്തറായിരുന്നു.

ഷോറൂം ന്റെ മുന്നിൽ എത്തിയപ്പോൾ അവരെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ അവന്റെ വീട്ടുകാരോന്നു പകച്ചു.
പക്ഷെ അവനോടൊന്നും ചോദിച്ചില്ല.

ഷോറൂമിൽ കാര്യങ്ങളൊക്കെ തീർത്തു, പുതിയ വണ്ടി കിട്ടി.  വണ്ടിയിൽ ചാടി കയറാൻ പോയ അമ്മയോട് അവൻ പറഞ്ഞു, 'അമ്മാ, ഞാൻ ഇവളെ വീട്ടിൽ ആകിയെച്ചും വരാം. അച്ഛന്റെ കൂടെ അമ്മ പൊക്കോളൂ'.

മകന്റെ പുതിയ വണ്ടിയിൽ ആദ്യം കയറാനുള്ള അവസരം കിട്ടാതിരുന്നെങ്കിലും ആ അമ്മയുടെ മുഖത്ത് ഒരു സന്തോഷം അവൻ കണ്ടു.

അവളെ തിരിച്ചു വീട്ടിലാക്കുന്ന യാത്രയിൽ മുഴുവനും അവളൊന്നും തന്നെ പറഞ്ഞില്ല.
അവനെ കെട്ടിപ്പിടിച്ചു വണ്ടിയുടെ പുറകിലെങ്ങനെ ഇരുന്നു. 

വണ്ടി ഇച്ചിരി പതുക്കെയാണ് ഓടിച്ചതെങ്കിലും പെട്ടെന്ന് വീടെത്തിയ പോലെ അവൾക്കു തോന്നി. ഒന്നും പറയാതെ അവളാ വീട്ടിലേക്ക് നടന്നു. ഒന്നു തിരിഞ്ഞു നോക്കിയെങ്കിൽ എന്നു അവനും ആഗ്രഹിച്ചിരുന്നു.

വീട്ടിലേക്ക് അവൾ കയറിപോയ വഴിയേ അവൻ കുറച്ചു നേരമങ്ങനെ നോക്കി നിന്നു.

പിന്നെ ഒരു തോന്നലിൽ അവൻ , അവൾ പോയ വഴിയേ പോയി. വീടിന്റെ മുറ്റത്തു വണ്ടി വന്നു നിൽക്കുമ്പോൾ അവളൊട്ടും അവനെ പ്രതീക്ഷിച്ചില്ല.
എന്താണവോ ഇവിടേക്ക് വന്നത് എന്നവൾ ചിന്തിച്ചിരുന്നു.

പരിചയമില്ലാത്ത ഒരാള് വിട്ടിലേക്ക് വന്നത് കണ്ടപ്പോൾ തൊടിയിൽ നിന്നും അവളുടെ അച്ഛൻ കാര്യം അന്വേഷിക്കാൻ മുറ്റത്തേക്ക് വന്നു.

'ആരാ, എന്താ?' പുള്ളി ചോദിച്ചു.

ഈ ചോദ്യം കഴിഞ്ഞപ്പോഴേക്കും തെല്ലൊരു ഭയത്തോടെ അവൾ ഉമ്മറത്തേക്ക് വന്നു.

'എന്റെ കൂട്ടുകാരനാണ്' അവൾ ചാടിക്കയറി മറുപടി പറഞ്ഞു.

'വാടാ അകത്തേക്കു വാ, ചായ കുടിക്കാം' അവനെ അവൾ വീട്ടിലേക്ക് ക്ഷണിചു.
ഇവളോടുള്ള ഇഷ്ട്ടം വീട്ടുകാരെ ബോധ്യപ്പെടുത്താനായിട്ടാണ് അവൻ ചെന്നത്.

ചായ കുടിക്കിടയിയിൽ, ജോലിയെ കുറിച്ചു, പേരും നാടും വീടുമെല്ലാം അച്ഛന്റെ ചോദ്യങ്ങൾക്കു ഉത്തരമായി അവൻ പറഞ്ഞു.
'4ആം ക്ലാസ് വരെ ഇവിടെയാ അവൻ പഠിച്ചത്. പിന്നെ അവന്റെ അച്ഛന് ട്രാൻസ്ഫർ കിട്ടിയപ്പോൾ അവൻ നാട് വിട്ടു'  ഇടക് കേറി അവള് പറഞ്ഞു.


തെല്ലൊരു ഭയത്തോടെ ആണ് അവനവിടെ ഇരിക്കുന്നത്. ഹൃദയം സാധാരണയിൽ വേഗത്തിൽ ഇടിയ്ക്കുന്നുണ്ട്. അവരങ്ങനെ ഇതിനെ എടുക്കും എന്നൊരു പിടിത്തം ഇല്ല.
എന്തായാലും പറയുക തന്നെ.
കയ്യിലിരുന്ന ഗ്ലാസ് മേശമേൽ വെക്കാൻ പോയപ്പോൾ, അവൾ തന്നെ അത് മേടിച്ചു.

ഒന്നും മിണ്ടാൻ പറ്റുന്നില്ല. പെട്ടെന്ന് അവളെ നോക്കി അവൻ പറഞ്ഞു, ഞാൻ ഇറങ്ങുന്നു.
അങ്ങനെ ഒരു മറുപടി അവൾ അപ്പോൾ പ്രതീക്ഷിച്ചില്ല. എന്നാലും ഒന്നു തലയാട്ടി.

മുറ്റത്തേക്കിറങ്ങിയ അവൻ എന്തോ മറന്നു വെച്ച പോലെ തിരികെ അകത്തേക്ക് കയറി.

അവളുടെ അച്ഛൻ ഒരേ ഇരിപ്പ് തന്നെ. യാത്രയാക്കാൻ വാതിൽ പടി വരെ എത്തിയ അവളുടെ കൈയിൽ പിടിച്ചു അവൻ പറഞ്ഞു, 'അച്ഛാ എനിക്ക് ഇവളെ ഇഷ്ട്ടമാണ്.'.
 അതു കേട്ടപ്പോൾ അടുക്കളയിൽ നിന്നും അവളുടെ അമ്മ ഉമ്മറത്തേക്ക് വന്നു. മുഖത്തു തെല്ലൊരു ഉത്കണ്ട അവൻ കണ്ടു.

'അതേ അച്ഛാ, എനിക്കും ഇഷ്ടമാണ്. ഇന്നാണ് അതൊന്ന് പറഞ്ഞത്'.

ഇപ്പഴും  അച്ഛൻ ആ ചാരു കസേരയിൽ തന്നെ ഇരിക്കുകയാണ്. മുഖത്തു യാതൊരു ഭാവ വ്യത്യാസവും അവൻ കണ്ടില്ല.

അവരിരുവരും പരസ്പ്പരം മുഖത്തേക്ക് നോക്കുന്നുണ്ട്.
' വല്യ ആഘോഷത്തിന് എനിക്ക് താൽപര്യമില്ല. നിങ്ങളുടെ അവസ്ഥ കൂടി എനിക്കറിയാം. ഒരു താലി കെട്ട് മാത്രം. അത്യാവശ്യം 10-15 പേര്. അത് മതി.'

അച്ഛനൊന്നും മിണ്ടുന്നില്ല. എന്താടി ഇതു എന്നു  അമ്മ അവളോട്‌ കൈ കൊണ്ട് ചോദിക്കുന്നുണ്ട്.

ഒറ്റ മോളായത് കൊണ്ടു അവർക്ക് അവളുടെ കാര്യത്തിൽ കൂടുതൽ ആഗ്രഹങ്ങൾ ഉണ്ടാകും.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു. 'അച്ഛൻ ഒന്നും പറഞ്ഞില്ല'.


തുടരും......

Comments

Popular Posts