ഇഷ്ടം 3

'എടാ, ഒന്ന് എഴുന്നേറ്റേ. വണ്ടി പൂട്ടിവക്ക്'. അമ്മയാണ് തട്ടി വിളിച്ചത്. ഫോൺ എടുത്തു നോക്കിയപ്പോൾ അത് ഓഫ്. അവളുടെ മറുപടി കിട്ടാത്തത് കൊണ്ട് ഓഫ് ചെയ്തു വച്ചതാണ്. എന്തായാലും അവൾക്കൊന്ന് പറഞ്ഞൂടെ. ഫോൺ ഓൺ ആക്കി ഇട്ടേച്ചും അവൻ വണ്ടി ലോക്ക് ആക്കാൻ എഴുന്നേറ്റു. പകലത്തെ ക്ഷീണം മുഴുവൻ അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു. മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൻ അച്ഛനെ നോക്കി. ആള് ടിവി യിൽ തന്നെ. ' വണ്ടി നാളെ പൂജിച്ചേരേ' അവൻ തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു. അവൻ  തലയാട്ടിക്കൊണ്ട് റൂമിലേക്ക് പോയി.


ഫോണിൽ തുരു തുരാ മെസ്സേജ് നോട്ടിഫിക്കേഷൻ. വണ്ടി മേടിച്ചതിന് അഭിനന്ദിക്കാനും പിന്നെ ചിലവും ചോദിച്ചു വന്ന മെസ്സേജുകൾ ആയിരുന്നു കൂടുതലും.
സ്റ്റാറ്റസ് നോക്കുന്നതിനിടയിൽ അവളുടെ സ്റ്റ്റ്റാസും കണ്ടു. ആ യാത്രക്കിടയിൽ അവളെടുത്ത ഫോട്ടോ. അപ്പൊൾ മാത്രമാണ് അവൾക്കയച്ച മെസ്സേജിന് റിപ്ലേ കിട്ടിയില്ല എന്നോർത്തത്. അത്ര സന്തോഷകരമല്ലാത്ത മെസ്സേജുകളായിരുന്നു പലതും.

എല്ലാം ശരിയാകും എന്ന് പറഞ്ഞവൻ അവളെ സമാധാനിപ്പിച്ചു. 

ഫോൺ കട്ടിലിലേക്ക് ഇട്ടേച്ചും അവൻ കിടക്കാൻ നേരത്താണ് അവളുടെ ഫോൺ കോൾ. കട്ടിലിലേക്ക് വീണു കൊണ്ടായിരുന്നു അവനാ ഫോൺ അറ്റൻഡ് ചെയ്തത്. ഇത്രനാളും ഇല്ലാത്ത ഒരു പരിഭവം ആയിരുന്നു അവനു.  ' എന്താടോ ' അവൻ ചോദിച്ചു. ' ഒന്നുമില്ല, ഒന്ന് വിളിക്കണം എന്ന് തോന്നി '. ' നീ എന്തെ ഫോൺ ഓഫാക്കി വച്ചേ? '. അവൻ്റെ മൂളലിന് മുന്നേ അവള് അടുത്ത ചോദ്യമിട്ടു.
' ഒന്നുല്ല, നീ റിപ്ലേ ഇടാഞ്ഞപ്പോ ഓഫ് ചെയ്തതാ, അച്ഛൻ എന്താ പറഞ്ഞെ '. 
' ഒന്നും പറഞ്ഞില്ല. ന്നാലും ഒരു സന്തോഷം മുഖത്തുണ്ട്. '
' നിൻ്റെ വീട്ടിലോ? ' അവള് പിന്നേം ഒരു ഗ്യാപ് തരാതെ ചോദിച്ചു.
' അമ്മ ചോദിച്ചു നീ ആരാ ന്നു '.
' ന്നിട്ട് മാഷ് എന്ത് പറഞ്ഞു '. ആകാംക്ഷ നിറഞ്ഞ ഒരു ചോദ്യമായിരുന്നു അവളുടെ.
' ന്ത് പറയാൻ, ഒരു ഫ്രണ്ട് ആണെന്ന് പറഞ്ഞു. '
' ശേ ', പ്രതീക്ഷിക്കാത്ത മറുപടി കേട്ടപ്പോൾ അവള് അറിയാതെ പറഞ്ഞു പോയി.
' നീ കഴിച്ചേർന്നോ?' ആ ശേ ഡെ കൂടെ അവളുടെ അടുത്ത ചോദ്യം.
 ' ആഹ് ' ഒരു കോട്ടുവായിട്ട് അവൻ പറഞ്ഞു.
കോട്ടുവാ കേട്ടത് കൊണ്ടോ എന്തോ ' ന്ന നീ കിടന്നോളൂ  നാളെ വിളിക്കാം '.
ചെയറിയൊരു നിശബദ ആയിരുന്നു പിന്നെ രണ്ടു പേർക്കിടയിലും. 'എടാ' ഒരിച്ചിരി കൊഞ്ചി യുള്ള വിളിക്കു അവൻ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു. പിന്നെയും ഒരു നിശബ്ദ തുടങ്ങിയപ്പോൾ അവൻ ചാടി കേറി ചോദിച്ചു 'എന്തെ?'. 'ഒന്നുല്ല, നാളെ വിളിക്കാം'  അതും പറഞ്ഞു അവള് ഫോൺ കട്ട് ചെയ്ത്.

ശെടാ ഒരു ഗുഡ് നൈറ്റ് പോലും പറയാതെ അവള് പോയല്ലോ. അങ്ങനെ പറഞ്ഞു അവൻ ഫോൺ കട്ടിലിലേക്കിട്ടു.

അവനു പിന്നെ ഉറക്കം വന്നില്ല . കഴിഞ്ഞു പോയ കാര്യങ്ങളെ അവനോർത്തു കിടന്നു. എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. 2  വര്ഷങ്ങള്ക്കു മുൻപ് ഒരു ട്രെയിൻ യാത്രയിലാണ് അവളെ വീണ്ടും കാണുന്നതും, കൂട്ടാകുന്നതും പിന്നെ ഇവിടം വരെ കാര്യങ്ങൾ എത്തിയതും.

Comments

Popular Posts