അവളും അവനും

കൂട്ടുകാരന്റെ കല്യാണമാണ്. സുഹൃത്തുക്കൾ അത്യാവശ്യം എത്തിയിട്ടുണ്ട്. എല്ലാവരും ഒരേ കോളേജിൽ പഠിച്ചവർ. അവൻ മാത്രമാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പെട്ട ഒരാൾ. കൂട്ടുകാരന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാൾ. കൂടെ പഠിച്ചവർക്കൊക്കെ ആകെ ഒരു ചോദ്യമേ ഉള്ളൂ , ഇവരെങ്ങനെ സെറ്റ് ആയി. കോളേജിൽ പഠിക്കുമ്പോൾ, കണ്ടാൽ മിണ്ടാത്ത രണ്ടു പേർ , പക്ഷെ വർഷങ്ങൾക്കിപ്പുറം രണ്ടും പേരും ഒന്നായിരിക്കുന്നു . എല്ലാവര്ക്കും ഇതൊരു സർപ്രൈസ് ആയി തോന്നി. ശരിയാണ്, രണ്ടു പേർക്കും അന്ന് മിണ്ടാൻ മടിയായിരുന്നു. അവൻ ആണേൽ അങ്ങനെ ആരോടും സംസാരിക്കാറേ ഇല്ലല്ലോ. പക്ഷെ കക്ഷിക്ക് അവളോട് ചെറിയൊരു താല്പര്യം ഉണ്ടായിരുന്നു. വേദിയിൽ നിൽക്കുന്ന ഉണ്ണിയേയും മഞ്ജുവിനെയും നോക്കി ദീപക്  പറഞ്ഞു.

ഉണ്ണിയും മഞ്ജുവും ഒരേ ക്ലാസ്സിൽ പഠിച്ചവരായിരുന്നു. ഉണ്ണി ഇപ്പോൾ മുംബൈയിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു, മഞ്ജു ഇപ്പോൾ ഒരു പ്രൈവറ്റ് കോളേജിൽ ഗസ്റ്റ് ലെക്ചറ്റെർ ആയി വർക്ക് ചെയ്യുന്നു. രണ്ടു   പേരുടെയും വിവാഹമാണ് ഇന്ന്. 


ഒരു രണ്ടു വര്ഷം മുന്നേ ആണ് ഇവരിരുവരും കോളേജിന് ശേഷം കണ്ടു മുട്ടുന്നത്, അതും വളരെ യാദൃഷികമായി. ആ കണ്ടു മുട്ടൽ പിന്നെ സൗഹൃദത്തിന്റെ ബലപ്പെടുത്തലായി മാറി. കോളേജിലെ ആ നാലു വർഷക്കാലം സംസാരിച്ചതിനേക്കാൾ കൂടുതൽ അവര് അന്നൊരു ദിവസം സംസാരിച്ചു. പതിയെ ഫോൺ വിളികളും, ചാറ്റുകളുമായി സൗഹൃദം വളർന്നു.  

ഒരു ദിവസം അവന്റെ ഫോണിലേക്കു ഒരാളുടെ ഫോട്ടോ അയച്ചിട്ട് അവള് ചോദിച്ചു, 'ആളെങ്ങനെ ഉണ്ട്?'.' ഇതാരാ, ഞാൻ കണ്ടിട്ടില്ലല്ലോ മുൻപ്'. തിരിച്ചു റിപ്ലൈ കണ്ട അവളൊരു angry ഇമോജി അയച്ചിട്ട് ചോദിച്ചു, 'അതല്ലല്ലോ ഞാൻ ചോദിച്ചത്, ആളെങ്ങനെ ?'. 'ആള് കാണാൻ സുന്ദരനല്ലേ, ആരാ ഇത് ?' നേരത്തെത്തെ  ചോദ്യം തന്നെ വീണ്ടും അവൻ ചോദിച്ചു.

'എടാ, എന്റെ കല്യാണം ഏകദേശം റെഡി ആയി. ചെറുക്കന്റെ ഫോട്ടോ ആണ് . എങ്ങാനുണ്ടെടാ?'. 'കുഴപ്പമൊന്നും ഇല്ല, നിനക്കു ചേരും. ആട്ടെ ആളുടെ പേരെന്താ?.'
'പേര് അഭി, വീട് ഇവിടുന്നു ഒരു 30km കാണും. ഇന്ന് വന്നു പെണ്ണ് കണ്ടിട്ട് പോയി. അവര്ക്കിഷ്ട്ടപ്പെട്ടു.'
'അപ്പൊ നിനക്കോ ?' 
'കുഴപ്പില്ലെടാ, വീട്ടുകാർക്കും ആളെ ഇഷ്ടപ്പെട്ടു. നല്ലൊരു ജോലി ഉണ്ട് '.
'നിന്റെ താല്പര്യമാണ് പ്രധാനം. വീട്ടുകാര് നിർബന്ധിക്കുന്ന ആളെ ഒന്നും കെട്ടില്ല എന്നല്ലേ നീ പറയാറ്.'
കുറച്ചു നേരത്തേക്ക് മറുപടിയൊന്നും ഇല്ല.
'ഹലോ, ഡി നീ പോയോ?'

'ഇല്ല, അങ്ങനൊക്കെ ഞാൻ പറഞ്ഞിരുന്നു, പക്ഷെ വീട്ടുകാരെ കൂടെ നോക്കണ്ടെടാ.'  

'നീ എന്തേലും ചെയ്യ്.' തെല്ലൊരു വിഷമത്തോടെയാണവൻ ആ മെസ്സേജ് ഇട്ടത് . ഉള്ളിലെവിടെയോ അവളോട് ചെറിയൊരു ഇഷ്ടം അവനുണ്ട്.

ആരും എത്താത്ത അവന്റെ മനസിലേക്ക് അവളെത്തിയിട്ടു കുറച്ചേ ആയിട്ടുള്ളു. 

'ഡാ ദീപക്കേ നീ എവിടെയാ?'.  'ഡാ ഞാൻ വീട്ടിൽ തന്നെ. എന്തെ?' കട്ടിലിൽ കിടന്നു കൊണ്ട് അവനാ ചോദ്യത്തിന് മറുപടി പറഞ്ഞു
'നാളെ നീ ആ ആൽത്തറയിൽ വാ , ഒരു കാര്യമുണ്ട് .'
'എന്താടാ', ദീപക് ചോദിച്ചു.
'നീ വാ, ഞാൻ പറയാം.' എന്ന് പറഞ്ഞു കൊണ്ട് ഉണ്ണി ഫോൺ കട്ട് ചെയ്തു.

സമയം രാതി 2  മണി  ആയി എങ്കിലും ഉണ്ണിക്ക് ഉറക്കം വരുന്നില്ല. മനസ് മുഴുവൻ മഞ്ജു മാത്രമാണ്. അവളെ നഷ്ടപ്പെടാൻ പോകുന്നോ എന്ന ചിന്ത മാത്രം. കാര്യം കോളേജിൽ പഠിക്കുമ്പോൾ, എനിക്കവളോട് ചെറിയൊരു ഇഷ്ട്ടം തോന്നിയിട്ടുണ്ട്. എന്തോ ഒരു അടുപ്പം അവളോട് തോന്നിയിട്ടുണ്ട്. പക്ഷെ ദീപക്കിനു അല്ലാതെ വേറെ ആരോടും പറഞ്ഞിട്ടില്ല. അന്ന് കണ്ടാൽ അവളോട് മിണ്ടാൻ പോലും മടിയായിരുന്നു. ആ തോന്നല് അവൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.

പക്ഷെ ദീപക് ഫുൾ സപ്പോർട്ട് തന്നെ ആയിരുന്നു. അവനൊരിക്കൽ അവളോട് ഉണ്ണിയുടെ കാര്യം പറയാൻ പോയതാണ്. അന്നും ഉണ്ണി തന്നെ അവനെ വിലക്കി.

'എടാ, നമുക്ക് ഓരോ മന്തി കഴിച്ചാലോ ? '. കണ്ടപാടെ ദീപക് ചോദിച്ചത് അതായിരുന്നു.
അടുത്ത ഹോട്ടലിൽ കേറി, മന്തിക്ക് ഓർഡർ കൊടുത്തതിനു ശേഷം ചുറ്റും കണ്ണോടിച്ചു ദീപക്ചോദിച്ചു , ഇതെന്താടാ ഇവിടെ നമ്മളല്ലാതെ ആരും തന്നെ ഇല്ലല്ലോ .

'ചിലപ്പോ ഈ സമയം ആള് കുറവായിരിക്കും. ഇതാണ് എനിക്ക് നല്ലതു. ആരും ഇല്ലല്ലോ '. ഉണ്ണി മറുപടി പറഞ്ഞു.

തെല്ലൊന്നു ശ്വാസം എടുത്തതിനു ശേഷം ഉണ്ണി പറഞ്ഞു, 'ഡാ മഞ്ജു ഇന്നലെ ഒരു ഫോട്ടോ കാണിച്ചു, ഏതോ അഭിയോ മറ്റോ. അവളുടെ മാര്യേജ് സെറ്റ് ആവാനായി പോലും'.

'പിന്നെ, ന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ'
'നിന്നോട്പ എല്ലാം റെഡി ആയിട്ട്റ പറയാം എന്ന്യാ കരുതി കാണും , അതായിരിക്കും '

'എന്താണ് മോന്, വിഷമമായോ?', ദീപക് ചാടിക്കേറി ചോദിച്ചു.
'ഞാൻ എന്തിനു വിഷമിക്കണം, അവള് കെട്ടട്ടെ ', അവന്റെ മുഖത്ത് നോക്കാതെ ഉണ്ണി പറഞ്ഞൊപ്പിച്ചു,
'ശരിക്കും, വിഷമമൊന്നും ഇല്ലല്ലോ ല്ലേ?' ദീപക് ഒരു കള്ള ചിരിയിൽ ചോദിച്ചു.

കുറച്ചു നേരത്തെ മൗനം, അതിനുള്ളിൽ അവരുടെ മന്തി മേശമേൽ എത്തി.

'എടാ ദീപു ', ഇച്ചിരെ കൂടുതൽ സ്നേഹം തോന്നുമ്പോൾ, ഉണ്ണി അങ്ങനെയാണ് അവനെ വിളിക്കുക.

'ഹമ്മ് ', ചിക്കൻ തിന്നുന്നതിനിടയിൽ അവൻ മൂളി.
ഉണ്ണിയാക്കട്ടെ കുറച്ചു ചോറെടുത്തു കൈയിൽ വച്ചിട്ട് കുറച്ചു നേരമായി.

'എടാ' , നേരത്തെ വിളിച്ചിട്ടും, ദീപക് നോക്കാതെ ഇരുന്നപ്പോ ഉണ്ണിയുടെ വിളിയിൽ ഒരു ഗാംഭീര്യം വന്നു.

'എടാ, എന്താ ചെയ്യാ? അവള് അവനെ കെട്ടിയേച്ചും പോകുമോ?'

'ഞാൻ അന്ന് നിന്നോട് പറഞ്ഞതല്ലേ ഒക്കെ സെറ്റ് ആക്കി തരാം എന്ന്. പിന്നെ നിനക്കല്ലേ പേടി ഉണ്ടാർന്നതു.' ദീപക് ചിക്കൻ പ്ലേറ്റിലേക് തിരിച്ചിട്ടിട്ടു ചോദിച്ചു.

'അത് ശരിയാണ്, അന്ന് പക്ഷെ ഞങ്ങൾക്ക് അത്ര അടുത്തറിയില്ലല്ലോ. ഇപ്പൊ അങ്ങനെ അല്ല , പണ്ടത്തേതിലും കൂടുതൽ ഇഷ്ടം തോന്നുന്നുണ്ട്.'

'നിനക്കു അങ്ങോട്ട് ചോദിക്കാർന്നില്ലേ അവളോട്'. ദീപക് ചോദിച്ചു.

'ഇനി അവൾക്കങ്ങനെ ഒന്നും ഇല്ലെങ്കിലോ? പിന്നെ അവള് എന്നോട് മിണ്ടാൻ സാധ്യത പോലും ഉണ്ടാകില്ല. അത് കൊണ്ടാണ്'. ഉണ്ണി പറഞ്ഞു നിറുത്തി.

ദീപക് കൈയിലിരുന്ന ഗ്ലാസ് മേശപ്പുറത്തു വച്ചു . 'ന്നാ ഒരു കാര്യം ചെയ്യാം, ഞാൻ അവളോട് ചോദിക്കാം.'
'ഡാ ' ഉണ്ണി മറുപടി ഒന്നും പറയാതിരുന്നപ്പോൾ ദീപക് ഒന്നും കൂടി ഉണ്ണിയെ വിളിച്ചു.

'അല്ലെങ്കിൽ വേണ്ടടാ, അവള് വീട്ടുകാരുടെ ഇഷ്ടത്തിന് കെട്ടട്ടെ, ഞാനായിട്ടു ഇടയിൽ കേറുന്നില്ല ' 

'ഡാ കോപ്പേ, നിനക്ക് ഇഷ്ടമാണോ അവളെ? അവൾക്കും ഇഷ്ടമാണേൽ നിങ്ങളെ  ഞാൻ  സെറ്റ് ആക്കും. നിന്റെ വീട്ടിൽ എങ്ങനാ സീൻ ഉണ്ടോ?'

'അറിയില്ലെടാ,' ഉണ്ണി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു കാൾ അവന്റെ ഫോണിലേക്കു ബ്വാന്നു.

'ആരാ, മഞ്ജു ആണോ?' ദീപക് ശബ്ദം താഴ്ത്തി ചോദിച്ചു.
അല്ല എന്ന് ഉണ്ണി തലകൊണ്ട് കാണിച്ച ശേഷം ഫോൺ കാണിച്ചു കൊടുത്തു. ഉണ്ണിയുടെ അമ്മയാണ്,

'മോനെ, നീ എവിടെയാ? എപ്പോഴാ വരുക?' ഫോണിന്റെ അങ്ങേ തലക്കിൽ നിന്നും അമ്മ ചോദിച്ചു.

'അമ്മെ ഞാൻ ദേ ആലിന്റെ അടുത്തുള്ള കടയിൽ ഉണ്ട്. ദീപു ഉണ്ട് കൂടെ. പെട്ടെന്ന് തന്നെ വരാം '.

'എടാ അതെ നമുക്ക് നാളെ ഒന്ന് കോഴിക്കോട് പോകണം'.
'അതെന്താ അമ്മെ ഇത്ര പെട്ടെന്ന്'.
'നിന്റെ പേരില് അവിടെ അമ്പലത്തില് ഒരു പൂജ ഉണ്ട്' 
'ഞാൻ ദേ  ചിക്കൻ ഒക്കെ തിന്നല്ലോ?, നമുക് വേറെ ഒരു ദിവസം പോയാലോ ?'

'അയ്യോ, അത് കുഴപ്പമില്ല, നമ്മള് നാളെ വൈകീട്ടല്ലേ പോകുന്നെ. നീ ബസിനു ടിക്കറ്റ് ബുക്ക് ചെയ്യ്. അതാകുമ്പോൾ ഇരുന്നു പോകാമല്ലോ '

'ശരിയമ്മേ, ഞാൻ പെട്ടെന്ന് തന്നെ വരാം ', അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.

'കോപ്പ് ' ചെറിയൊരു അരിശത്തോടെ അവൻ ഫോൺ മേശമേലേക്ക് ഇട്ടു.

'എന്താടാ, കോഴിക്കോട് എന്തിനാ പോകുന്നെ?' എല്ലാം കേട്ടിരുന്ന ദീപക് ചോദിച്ചു,

'അത് ഡാ, എനിക്ക് കല്യാണം ശരിയാകാൻ വേണ്ടി അമ്മ അവിടെ ഒരു അമ്പലത്തില് പൂജ കഴിക്കുന്നുണ്ട്. അതിനു പോകുന്നതാ.'

'അല്ല നിനക്കിപ്പോ ഇതിലൊക്കെ വിശ്വാസമുണ്ടോ?. നീ വേണേൽ മഞ്ജു നു നിന്നെ ഇഷ്ടമാകാൻ ഒരു പൂജ കഴിച്ചേരെ '. തെല്ലൊരു ചിരിയോടെയാണ് ദീപക് അത് പറഞ്ഞു നിർത്തിയത്.

'അല്ല, നിങ്ങള് എങ്ങനാ പോകുന്നെ, ട്രെയിനിന് സീറ്റ് കിട്ടോ?'

'ഇല്ലെടാ, ബസിനു ആണ് പോകുന്നെ, നീ 4  ടിക്കറ്റ് ബുക്ക് ചെയ്തു താ'. ഉണ്ണി കൈ കൊണ്ട് നാല് എന്ന് കാണിച്ചുകൊണ്ട് പറഞ്ഞു.
'നിന്നോട് ഞാൻ പറഞ്ഞതല്ലേ ഒരു കാര് ഒക്കെ ഓടിച്ചു പഠിക്കാൻ,' അങ്ങനെ ആണേൽ കാറിനു പോയി വരായിരുന്നു.'

'കാറ് , നീ പോയെ, ഇവിടെ ഒരു ബൈക്ക് ഓടിക്കാൻ മര്യാദക് അറിയില്ല.'. തെല്ലൊരു വിഷമത്തോടെ ആണ് ഉണ്ണി അത് പറഞ്ഞത്.

ആൾക്ക് ആകെ പേടിയാണ് . വീട്ടിൽ ഒരു ബൈക്ക് ഇല്ല, പറയത്തക്ക ഫ്രണ്ട്‌സ് ഇല്ല, അത് കൊണ്ട് ബൈക്ക് ഓടിക്കാൻ ഇത് വരെ പഠിച്ചില്ല. ദീപകിന്റെ വണ്ടി തരാമെന്നു പറഞ്ഞാൽ ആൾക്ക് ഒരു മടിയാണ് .

'ബൈക്ക് പോലും ഓടിക്കാൻ അറിയാത്ത നിന്നെ ആണോ അവള് ഇഷ്ടപ്പെടുക'
ദീപക് കളിയാക്കി തന്നെ ചോദിച്ചു.

'അങ്ങനെ ഇഷ്ടപ്പെട്ടാൽ മതി.'

'എടാ, നമുക്ക് ഇറങ്ങാം. എന്നെ ഒന്ന് വീട്ടിലാക്കിയേരെ.' ഉണ്ണി കൈ കഴുകി ബില്ലെടുത്തിട്ടു പറഞ്ഞു.

'ഹാ പോകാം, ഞാൻ കഴുകട്ടെ'

പിറ്റേന്ന് രാവിലെ, ദീപകിന്റെ കാൾ കേട്ടിട്ടാണ് ഉണ്ണി എഴുന്നേറ്റത്.
'ഡാ, വൈകീട്ട് 5  മണിക് ആണ് ബസ്. നമ്മുടെ ജംഗ്ഷനിൽ നിന്നും. ദേവി ട്രാവെൽസ്.'

'ഹാ, നീ ബുക്ക് ചെയ്തേർന്നോ? എത്രയായി, ഞാൻ അയക്കാം.'

'ഞാൻ പറയാം, ഇപ്പൊ ഒരു ഓട്ടം ഉണ്ട്. വൈകീട് പറ്റിയാൽ കാണാം.' ദീപക് അത് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

കട്ടിലിൽ നിന്നും എഴുന്നേറ്റപ്പോൾ, അവൻ പിന്നേം വിളിച്ചിരിക്കുന്നു, ' ഡാ, നീ അവളോട് ചോദിച്ചോ?'
'ഇല്ലെടാ.'
'ശ്ശേ, ന്നാ ഞാൻ ചോദിക്കണോ ?'

'വേണ്ടടാ, നീ ചോദിക്കണ്ട .' ദീപക്കിനെ ഉണ്ണി വിലക്കി . ' ഞാൻ തന്നെ ചോദിക്കാം. എന്താവുമെന്ന് അറിയില്ല '.

അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വന്നപ്പോൾ ഉച്ച കഴിഞ്ഞു, 5 മണിക്ക് പോകണം, വെളുപ്പിനെ അവിടെ എത്തുന്നത് കൊണ്ട് താമസം നോക്കണ്ട. തിരിച്ചുള്ള ടിക്കറ്റ് ബുക്ക് ചെയ്തില്ലല്ലോ എന്നാലോചിച്ചു അവൻ ദീപക്കിനെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. അവൻ തിരക്കിലാകും, മനസ്സിൽ അതോർത്തു കൊണ്ട് ഫോൺ ചാർജ് ചെയ്യാനിട്ടു.

'എടാ ദീപക്കെ, ഞങ്ങള് പോകുന്നു. നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ. തിരിച്ചുള്ള ടിക്കറ്റ് കൂടി എടുക്കണേ  നാളെ വൈകിട്ട് തിരിക്കും.' ദീപക്കിന് ഒരു വോയിസ് മെസ്സേജ് ഇട്ടേച്ചും ഉണ്ണി സീറ്റിൽ ഇരുന്നു.


ഫോണിലെ ചാറ്റ് നോക്കിയപ്പോൾ ആണ് മഞ്ജുവിന്റെ പേര് കണ്ടത്. ഇന്നലെ മുതൽ അവളുടെ മെസ്സേജ് ഇല്ലല്ലോ. ഇന്ന് പോകുന്ന കാര്യം പറഞ്ഞതുമില്ല.

whatsappil ഒരു ഹായ് അയച്ചു. കക്ഷി ഓൺലൈനിൽ ഇല്ല , ജോലി തിരക്കിലാകും. 

ഉണ്ണി പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് ഫോണിലേക്കു മഞ്ജുവിന്റെ മെസ്സേജ് വന്നത്.
ഒരു ഹായ് തന്നെ.

പിന്നാലെ അവളുടെ കോളും. 'എന്താ മാഷെ ഇന്നലെ മെസ്സേജ് ഒന്നും കണ്ടില്ലല്ലോ ' എടുത്ത പാടെ ഉണ്ണി ചോദിച്ചു. 'ഒന്നുമില്ല, ഇച്ചിരെ പണിത്തിരക് കൂടുതലുണ്ടായിരുന്നു.' അവള് മറുപടി കൊടുത്തു.

'ഇപ്പൊ എവിടെയാ , വണ്ടിയിലാണോ?' പുറത്തെ ശബ്ദം കേട്ടിട്ടെന്നോണം മഞ്ജു ചോദിച്ചു. 
'ഞങ്ങള് കോഴിക്കോട് പോകുവാന്', ഉണ്ണി മറുപടി കൊടുത്തു.
'എന്താ പരുപാടി, ആരൊക്കെ ഉണ്ട്. ദീപക് ഉണ്ടോ?'

'ഇല്ലെടോ, ഞങ്ങള് ഒരു അമ്പലത്തിൽ പോകുന്നു, അച്ഛനും അമ്മയും അനിയനും ഉണ്ട്. പുറത്തെ കാഴ്ചകൾ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.
'ഹാ , നടക്കട്ടെ, ഞാൻ വിളിക്കാം'. അവള് ഫോൺ വച്ചു.

'അവൾക്ക് എന്നോടൊന്നും ഉണ്ടാകില്ല, എല്ലാം എന്റെ തോന്നലാണ്'. സ്വയം സമാധാനിപ്പിച്ചു കൊണ്ട് അവൻ  ഉറക്കത്തിലേക്ക് വീഴാൻ നോക്കി.

പക്ഷെ പറ്റുന്നില്ല. കണ്ണടക്കുമ്പോൾ അവൾ മാത്രം.
എന്തായാലും അവളോട് എന്റെ ഇഷ്ട്ടം പറയണം. 
ഇനി അവൾക്കിഷ്ടമല്ലെങ്കിൽ,  എനിക്ക് ചിലപ്പോൾ പിന്നീട് അവളോട് സംസാരിക്കാൻ പോലും സാധിച്ചെന്നു വരില്ല.

പുറത്തെ വെളിച്ചം പതിയെ കുറഞ്ഞു വന്നു, പതിയെ എല്ലാവരും ഉറക്കത്തിലേക്ക് വീണു.

പാതി ഉറക്കത്തിലാണ് അവളുടെ ഗുഡ് നൈറ്റ് മെസ്സേജ് അവൻ കണ്ടത്. ആ ഉറക്കച്ചടവിൽ തന്നെ അവൾക്കൊരുമെസ്സേജും അവൻ എഴുതി.

'ഡി, ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അത് എങ്ങനെ എടുക്കും എന്നറിയില്ല, പക്ഷെ എന്നോട് നീ ദേഷ്യപ്പെടരുത് . നിന്നോട് എനിക്കെന്തോ ഒരു ഇഷ്ട്ടം തോന്നിയിട്ട് നാള് കുറച്ചായി. നിനക്കു അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല, ഉണ്ടാവണമേ എന്ന് പ്രാർത്ഥിക്കുന്നു. പെണ്ണെ നിനക്കു എന്നോട് എന്തെങ്കിലും പറയാനുണ്ടോ? നീ എന്നേം ഇഷ്ടപ്പെട്ടിരുന്നില്ലേ ? ഈ പറഞ്ഞതൊന്നും നിനക്കിഷ്ടപ്പെട്ടില്ല എങ്കിൽ പറയണം.'

മെസ്സേജ് ടൈപ്പ് ചെയ്യലും, അയക്കലും വളരെ പെട്ടെന്നായിരുന്നു. ഇത് വേണ്ടായിരുന്നു, അവളാ മെസ്സേജ് കണ്ടപ്പോഴാണ് അവനു അങ്ങനെ തോന്നിയത്.

ആ മെസ്സേജ് ഡിലീറ്റ് ചെയ്യുമ്പോഴേക്കും അവന്റെ ഫോണടിച്ചു. അവള് തന്നെ. നല്ല പോലെ പേടി അവന്റെ മുഖത്ത് കൂടിയിട്ടുണ്ട്. ആ കോൾ കട്ട് ചെയ്തു അവൻ ഫോൺ ദൃതിയിൽ ഓഫ് ചെയ്തു.

ചെയ്തത് തെറ്റാണു എന്ന തോന്നലാണ് അവന്റെ മനസ് നിറയെ. പാതി വിടർന്നു വന്ന അവന്റെ ഉറക്കം ആ ഒരു മെസ്സേജിൽ വീണു പോയി. അവനാകെ പരിഭ്രമിച്ചു, അവൾ എന്ത് വിചാരിക്കും, എങ്ങനെ അതിനെ എടുക്കും എന്നാണവർ ചിന്തിച്ചത്.

മഞ്ജു സത്യത്തിൽ ഒരു ഞെട്ടലിൽ ആയിരുന്നു. കാര്യം അവനോടു ചെറിയൊരു ഇഷ്ട്ടം തോന്നിയിട്ടുണ്ടെങ്കിലും, അവനും തന്നോട് ഇഷ്ട്ടം തോന്നിയിട്ടുണ്ടെന്നു വിചാരിച്ചതേ ഇല്ല.  അവനോടു ഇഷ്ട്ടം തോന്നിയത് കൊണ്ടാണ് ചെക്കന്റെ ഫോട്ടോ അവനു അയച്ചു കൊടുത്ത് ചോദിച്ചത്.    പക്ഷെ അപ്രതീക്ഷിതമായി കിട്ടിയ മെസ്സേജ് അവളുടെയും ചിന്തകളെ കാടു കയറ്റി. ഇത് വരെ അവൻ അങ്ങനെയൊന്നും എന്നോട് പെരുമാറിയിട്ടേ ഇല്ല. 
കുറച്ചു നേരത്തെ പരിഭ്രമത്തിനു ശേഷം അവളുടെ മുഖത്ത് ചെറിയൊരു സന്തോഷം വിടർന്നു. നേരത്തെ അവൻ ഫോൺ കട്ട് ചെയ്‌തെങ്കിലും, ഒന്നുടെ ഒന്ന് വിളിക്കണം എന്ന് അവൾക്ക് തോന്നി. പക്ഷെ ഫോൺ ഓഫ് ആയിരുന്നു.
രണ്ടു തവണ കൂടി അവൾ വിളിച്ചു.

അപ്പഴാണ് ദീപകിന്റെ കാര്യം അവൾ ആലോചിച്ചത്. ആദ്യത്തെ വിളിയിൽ അവൻ ഫോൺ എടുത്തില്ല എങ്കിലും, രണ്ടാമതൊന്നു വിളിക്കാൻ തുടങ്ങുമ്പോഴേക്ക് ദീപക് മഞ്ജുവിനെ തിരിച്ചു വിളിച്ചു.

'എടാ, ഉണ്ണി എന്താ ഫോൺ ഓഫ് ആക്കി വച്ചതു', ദീപകിന്റെ ഹലോ കേൾക്കുന്നതിന് മുന്നേ അവൾ ചോദിച്ചു.
'എന്താ, എന്തേലും കുഴപ്പമുണ്ടോ?' തെല്ലൊരു വിറയോടെ അവൻ ചോദിച്ചു,

ഈശ്വരാ, ഇനി ഉണ്ണി എങ്ങാനും ഇഷ്ട്ടം പറഞ്ഞു കാണുമോ?
'ഫോൺ ചിലപ്പോ റേഞ്ച് ഇല്ലാത്തതു കൊണ്ടാകും, ഞാൻ ഒന്നും വിളിച്ചു നോക്കട്ടെ '.
'അല്ല, അവൻ എന്താ പറഞ്ഞെ?' ഫോൺ കട്ട് ചെയ്യുന്നതിന് മുന്നേ അവൻ ചോദിച്ചു.

'അപ്പൊ നിനക്കും അറിയാമായിരുന്നു അല്ലെ?' മഞ്ജു ഇച്ചിരെ ദേഷ്യത്തിൽ തന്നെ ചോദിച്ചു 
'എന്ത്, എനിക്കറിയില്ല, ഞാൻ അവനെ വിളിച്ചു നോക്കട്ടെ'. അതും പറഞ്ഞു ദീപക് ഫോൺ വച്ചു 


അവൻ മൊത്തം കൊളമാക്കി കാണും, ഞാൻ പറഞ്ഞതാണ്, സംസാരിച്ചു നോക്കാമെന്നു.
എന്താണാവോ അവൻ പറഞ്ഞത്.

Comments

Popular Posts