തീരാത്ത കഥ ഭാഗം 1

നേരം വെളുത്തു വരുന്നതേ ഉള്ളൂ. ജാനകിയമ്മ തെല്ലൊരു വെപ്രാളത്തോടെ നടക്കുകയാണ്. കൈയിൽ ഒരു സഞ്ചിയുണ്ട്, കൂടാതെ തലയിൽ തോർത്ത് കൊണ്ടൊരു കേട്ട്. സാരിക്ക് മുകളിൽ ഒരു ഷർട്ടും. അതാണ് അവരുടടെ ഇപ്പോഴത്തെ വേഷം. "എന്താണ് ജാനകിയമ്മേ  വൈകി പോയോ ?". ചോദ്യം അയല്പക്കത്തെ ചിത്രയുടേതാണ്.  "ആ മോളെ ഇന്നലെ കിടന്നപ്പോ ഇച്ചിരി വൈകി. മോൾക്ക് വീണ്ടും വയ്യാതെ ആയി". ജാനകിയമ്മ മകളോടൊപ്പം വാടകക്ക് താമസിക്കുകയാണ്. വീടുകളിലും മറ്റും ജോലി ചെയ്താണ് ജാനകിയമ്മ മകളുടെ മരുന്നും മറ്റു കാര്യങ്ങളും വാങ്ങുന്നത്. ഇപ്പോഴത്തെ ഓട്ടം അടുത്തുള്ള ഓഡിറ്റോറിയത്തിലേക്കാണ്. ഇന്ന് രാവിലെ അവിടെ ഒരു യോഗം നടക്കുന്നുണ്ട്.  അടിച്ചു വാരാൻ ജാനകിയമ്മയെ ഏൽപ്പിച്ചതാണ്. നേരത്തെ അത് പൂർത്തിയാക്കിയിട്ടു വേണം വീടുകളിൽ പോയി ജോലികൾ തീർക്കാൻ. ഇന്ന് വല്ലാതെ വൈകിയിരിക്കുന്നു. പോകുന്ന വഴിക്കു അവര് ഫോൺ എടുത്തു ആരെയോ വിളിക്കുന്നു. "ഹലോ ജാനകിയമ്മ ഇന്ന് കണ്ടില്ലല്ലോ ", ചോദ്യം മറു തലക്കൽ നിന്നാണ്.മേജറിന്റെ മകൾ. എല്ലാ ദിവസവും ആദ്യത്തെ ജോലി അവിടെയാണ്. പക്ഷെ ഇന്ന് വൈകിയത് കൊണ്ടും, ഓഡിറ്റോറിയും അടിച്ചു വൃത്തിയാക്കാനുള്ളതും കൊണ്ട് വരില്ല എന്ന് പറയാൻ വിളിച്ചതാണ് ജാനകിയമ്മ."മോളെ , ഇന്നലെ അച്ചുവിനൊരു വല്ലായ്മ. അത്കൊണ്ട് ഇന്നത്തെ കാര്യങ്ങളൊക്കെ ആകെ താറുമാറായി . കൂടാതെ ആ ഓഡിറ്റോറിയും ഒന്ന് വൃത്തിയാക്കണം". തെല്ലു കിതപ്പോടെ അവര് പറഞ്ഞു. ഒരു കോട്ടുവായ ശബ്ദം ഫോണിൽ നിന്നും കേട്ടു. ഉറക്കച്ചടവോടു കൂടി, വ്യക്തമാവാത്ത രീതിയിൽ ഉത്തരം വന്നു."അത് കുഴപ്പമില്ല, ഞങ്ങൾക്ക് പെട്ടെന്ന് തൃശൂർ വരെ ഒന്ന് പോകണം. ജാനകിയമ്മ സമയം കിട്ടുമ്പോൾ ഇവിടെ വരെ വന്നു ,ഒന്ന് മുറ്റമൊക്കെ അടിച്ചു വാരിയെച്ചും പൊക്കോ. കൊറച്ചു കാശ് ഞാൻ ഉമ്മറത്തെ പാത്രത്തിൽ വെച്ചേക്കാം. മോളെ ആശുപത്രിയിൽ ഒന്ന് കാണിച്ചേരെ". "ശരി മോളെ, ഞാൻ വന്നു ചെയ്തേക്കാം". ജാനകിയമ്മയുടെ നടത്തത്തിന്റെ വേഗത കൂടി, കിതപ്പും. മറുപടിയൊന്നും പറയാതെ അങ്ങേ തലക്കൽ ഫോൺ ഓഫ് ചെയ്തു. ഷർട്ടിന്റെ പോക്കറ്റിലേക്ക് ഫോൺ ഇട്ടേച്ചും ജാനകിയമ്മ ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു നീങ്ങി. വഴിയിൽ ജോഗ്ഗിങ്ങിനു പോകുന്ന ആളുകൾ. പാലും കൊണ്ട് പോകുന്ന ആളുകൾ. റോഡിലെ ഇലകളും മാലിന്യവും വാരുന്ന ജോലിക്കാർ. ആ റോഡിൽ നിന്നും കുറച്ചു വലതു മാറിയാണ് ഓഡിറ്റോറിയം.കുറച്ചു നാളുകളായി ഓഡിറ്റോറിയം തുറന്നിട്ട്. ഒന്ന് മൊത്തം അടിച്ചു വാരണം. കൂട്ടിനായി വേറെ പണിക്കാരുമുണ്ട് . അവരൊക്കെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിലുണ്ട്. അറയിൽ നിന്നും താക്കോൽ എടുത്തു, സന്തോഷിനു കൊടുത്തിട്ടു ജാനകിയമ്മ പറഞ്ഞു, "കുറച്ചു വൈകി അല്ലെ, വണ്ടിയൊന്നും ഇല്ലായിരുന്നു". കൂട്ടത്തിൽ നിന്നും ഒരാള് പറഞ്ഞു, "സാരമില്ല ചേച്ചി, ഒരുപാടൊന്നും വൈകിയില്ല". ഈ സംസാരത്തിനിടയിൽ, സന്തോഷ് ഓഡിറ്റോറിയയത്തിലെ വാതിലകൾ ഓരോന്നായി തുറന്നു കൊണ്ടിരുന്നു.

Comments

Popular Posts