ഇഷ്ട്ടം 2

ഒന്നും മിണ്ടാതെ കിടക്കുന്ന അവളുടെ അച്ഛനെ ഒന്ന് കൂടി നോക്കി, അവൻ ആ വീടിന്റെ പടികളിറങ്ങി. 'എടാ' അവളുടെ വിളി അവൻ മനഃപൂർവം ഒഴിവാക്കി,

പോകുന്നു എന്ന മട്ടിൽ അവൻ തലയാട്ടി, വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരിക്കൽ കൂടി ആ വീടിന്റെ ഉമ്മറത്ത് നിനക്കുന്ന അവളെ അവൻ തിരിഞ്ഞു നോക്കി.


എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. വീട്ടിലേക്കുള്ള വഴിയിൽ അവൻ ചിന്തിച്ചു കൂട്ടി. ഇത് വരെ ഇഷ്ട്ടം തുറന്നു പറയാതെ നടന്നു. പറഞ്ഞാൽ അവളെങ്ങനെ അതിനെ ഉൾക്കൊള്ളുമെന്നു പേടിച്ചു. ഉള്ള സൗഹൃദം കൂടെ ഇല്ലാണ്ടാകുമോ എന്ന് ചിന്തിച്ചു.


അവൻ തെല്ലൊരു നിശ്വാസമെടുത്തു. ചെറിയൊരു തലക്കനം കുറഞ്ഞ പോലെ. എന്തായാലും കാര്യങ്ങൾ ഇത്ര വരെ എത്തി. ഇനി വീട്ടിൽ എന്താകുമോ പുകില്.


പുതിയ വണ്ടിയുമായി വീട്ടിലേക്കെത്തിയപ്പോൾ അമ്മയാണ് ആദ്യം വന്നത്. നേരത്തെ ഒന്ന് കണ്ടു കൊതി തീർന്നില്ല. വണ്ടിയിൽ കയറി സന്തോഷത്തോടെ ഇരിക്കുമ്പോൾ അമ്മ ചോദിച്ചു. 'ആരാടാ ആ പെങ്കൊച്ചു'. 'ഒരു ഫ്രണ്ട് ആണമ്മേ ', മുഖത്ത് നോക്കാതെ അവൻ പറഞ്ഞു.

മുറിയിലെത്തി ഫോൺ ഒന്ന് നോക്കി. പ്രത്യേകിച്ചൊന്നും അതിൽ കണ്ടില്ല. ബെഡിലേക്ക് ഫോൺ ഇട്ടേച്ചും അവനൊന്നു കുളിക്കാൻ കയറി. രാവിലെ മുതലുള്ള ഓട്ടമാണ്.

ഷവറിന്റെ ചോട്ടിൽ നിന്നും വെള്ളം തലയിലേക്ക് വീഴുമ്പോൾ അവനൊരു ഉന്മേഷം തോന്നി. ആ മുഖത്ത് ചെറിയൊരു പ്രസരിപ്പും വന്നു തുടങ്ങിയിരുന്നു.

ഷവറിലെ വെള്ളം തീർന്നപ്പോൾ മാത്രമാണ് അവനാ പ്രസരിപ്പിൽ നിന്നും പുറത്തു വന്നത്.

'അമ്മേ' ആ മോട്ടോർ ഒന്ന് അടിച്ചേ, അവൻ ഉച്ചത്തിൽ വിളിച്ചു,

അതുവരെ ഉണ്ടായിരുന്ന ആ സന്തോഷം വെള്ളത്തിന്റെ പേരിൽ ഒലിച്ചു പോയി. വീണ്ടും ഷവറിൽ നിന്നും വെള്ളം ചാടിയപ്പോൾ അവനൊരു തണുപ്പ് തോന്നി.

പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു, കട്ടിലിലേക്ക് ഫോണുമായി വീണു,

നോട്ടിഫിക്കേഷനിൽ അവളുടെ മെസ്സേജ് കണ്ടു. അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയും.

ഒരു മന്ദസ്മിതം തൂകുന്ന ഇമോജി ആയിരുന്നു അവളയച്ചത്. പ്രതീക്ഷയുടെ ഒരു ചെറു കണം അവനു വ്വന്നതു പോലെ തോന്നി.

'എന്തായി അവിടെ ?' അവൻ ചോദിച്ചു. കുറച്ചു നേരം അവളുടെ ആ ഡിപി നോക്കി അവനിരുന്നു.

എന്നാലും കാര്യങ്ങളൊക്കെയും ഇത്ര പെട്ടെന്ന് ഇങ്ങനെ ആകുമെന്ന് അവൻ ചിന്തിച്ചിരുന്നില്ല.

പുതിയ വണ്ടി മേടിച്ച വിശേഷം ചോദിക്കാൻ വിളിച്ച ചേച്ചി ആദ്യം ചോദിച്ചത് അവളെ കുറിച്ചായിരുന്നു. അപ്പൊ സംഭവം ഫ്ലാഷ് ആയി. ഇനിയിപ്പോ ഓരോരുത്തര് വിളിച്ചു തുടങ്ങും.

ഇത്ര നേരമായിട്ടും അവളുടെ റീപ്ലേ കിട്ടാത്തതിൽ അവനു ചെറിയൊരു ദേഷ്യം തോന്നി.

അവളുടെ മെസ്സേജിന് നോക്കി നിൽക്കാതെ അവൻ ഫോൺ ഓഫ് ആക്കി.

കട്ടിലിലേക്ക് കിടന്നു. ചിതകളിൽ മുഴുവനും അവൾ മാത്രമായിരുന്നു.

Comments

Popular Posts