ട്രെയിൻ യാത്രകൾ


ചില ട്രെയിൻ യാത്രകളാണ് ഓരോ തലവേദനകൾക്കും ഉള്ള തുടക്കം കുറിച്ചത്.  നടക്കാത്ത പല സ്വപ്നങ്ങളും അവൻ കാണാൻ തുടങ്ങിയത് അങ്ങനെ ഓരോ യാത്രകളും അതിലെ പല  നിമിഷങ്ങളുമാണ്. ഇപ്പോഴും അവന്റെ യാത്രകൾ ട്രെയിനിൽ തന്നെ എന്ന് പറയേണ്ടി വരും, അന്ന് ചെയ്തതിനേക്കാളും വളരെ അധികം കൂടുതലായി. ആ യാത്രകളിലെല്ലാം അവൻ ഏകനാണ്. ഒന്നര മണിക്കൂറിന്റെ മൗനം. അതാണിപ്പോൾ അവന്റെ യാത്രകൾ. ഇപ്പോഴത്തെ അവന്റെ കൂട്ട് ആ മുറികളിലെ കംപ്യൂട്ടറുകൾ മാത്രമാണ്. പിന്നെയും അവൻ ആകെ ഒതുങ്ങി തുടങ്ങുന്നു. 

ട്രെയിൻ യാത്രകൾ ഒക്കെയുമിപ്പോൾ ഏകാകിയായിട്ടാണ്. ജനൽ സീറ്റിലിരുന്നു, കണ്ട കാഴ്ചകൾ പിന്നെയും കണ്ടു കണ്ടുള്ള യാത്രകൾ. ചില യാത്രകൾ ഉറക്കച്ചടവോടെ ആയിരിക്കും. ചിലതു ഫോണിൽ മുഖം പൂഴ്ത്തിയുള്ളവയും. പക്ഷെ ആകെ വെറുത്തിരിക്കുന്നു. ഏകാന്തത എന്ന തടവറ ഒരു തരം വല്ലായ്മയാണ്. ഞാൻ എന്നിലേക്കൊതുങ്ങുന്നത് കൊണ്ടാണോ, അതോ മറ്റുള്ളവരിലേക്ക് വ്യാപൃതപ്പെടാൻ മടിയായത് കൊണ്ടാണോ ഈ ഏകത എന്നറിയില്ല. എല്ലാ ദിവസവും ഒരേ റൂട്ടിൽ, ഒരേ സ്ഥലത്തെക്കുള്ള യാത്ര. പുറമെയുള്ള കാഴ്ചകൾ എല്ലാം ഒന്നാണ്, അതിനു വല്യ മാറ്റങ്ങളൊന്നും തന്നെയില്ല. പക്ഷെ എന്റെ കണ്ണിലെ കാഴ്ചകൾ പലതാണ്. ഇത്രയും നാളത്തെ യാത്രയിൽ കാണാത്ത എന്തോ ഒന്ന് ഇന്ന് കാണും , അല്ലേൽ നാളെ. അങ്ങനെ കാഴ്ചകളും ഇടക്ക് വ്യത്യസ്തത സമ്മാനിക്കുന്നു.

              പക്ഷെ ഈ യാത്രകളിൽ ഞാൻ ഏറ്റവും വെറുക്കപ്പെടുന്ന ചിലതുണ്ട്. യാത്രയുടെ ആനന്ദം മുരടിപ്പിക്കുന്ന പിടിച്ചിടലുകൾ, വൈകലുകൾ. ഇതൊക്കെ പക്ഷെ ഇപ്പൊ ശീലമായിരുന്നു. മറ്റൊരു മുഷിച്ചിലാണ്, ട്രെയിനിൽ എതിർ വശത്തിരിക്കുന്ന  സുന്ദരി. ഒരു പക്ഷെ ഏതൊരു ആൺ കുട്ടിയും ആഗ്രഹിക്കുന്നത് യാത്രയിൽ കണ്ണോട് കണ്ണ് നോക്കിയിരിക്കുന്ന ഒരു ചുന്ദരിയെ ആയിരിക്കും. പലപ്പോഴും അങ്ങനൊരവസരം കിട്ടിയിട്ടുണ്ട്. എന്തിനു ഇത് എഴുതുമ്പോൾ പോലും അങ്ങനെ ഒരാളാണ് എതിർ വശത്തിരിക്കുന്നതു.
        നേരെ നോക്കാൻ മടുപ്പിക്കുന്ന സമയങ്ങൾ. നോട്ടം എപ്പോഴും ഒരു ബിന്ദുവിലേക്ക് തന്നെ കേന്ദ്രികരിക്കേണ്ട സമയം. അങ്ങനെയാണ് ആ നിമിഷങ്ങളെ ഞാൻ നോക്കി കാണുന്നതു. അത് എന്റെ കാഴ്ചകളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നത് പോലെ തോന്നുന്നു.

          

Comments

Post a Comment

Popular Posts