ഒരു കൈയ്യെഴ്ത്തു


6 വർഷത്തെ കുടുംബ ജീവിതം അതായിരുന്നു ആ ചെറിയ കുന്നിൻ മുകളിലെ, മതിലുകളാൽ ചുറ്റപ്പെട്ട ഹോസ്റ്റൽ സ്കൂൾ ജീവിതത്തെ വർണിക്കാൻ കഴിയുക. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും നിറയുകയായിരുന്നു ആ വിദ്യാലയം. പണ്ടത്തെ പ്രൗഢി ഇപ്പോഴും അതിനുണ്ടോ എന്നറിയില്ല.
       10 ആം ക്ലാസ്സിലാണ് അവിടെ നിന്നും ഇറങ്ങുന്നത്. വെറുതെ അങ്ങ് ഇറങ്ങി പോകാതെ, ഒരിക്കലും മായാത്ത ഒന്ന് നമുക്ക് സമ്മാനിച്ച ഈ വിദ്യാലയത്തിന് എന്തെങ്കിലും തിരിച്ചു, മധുരമുള്ള എന്തെങ്കിലും നൽകണം എന്ന് ഞങൾ കൂട്ടായി തീരുമാനിച്ചതാണ്. കിട്ടിയ ഉത്തരം ഒരു കൈയ്യെഴുത്തു മാഗസിൻ എന്നതായിരുന്നു.
        ഹോസ്റ്റൽ ജീവിതത്തിന്റെ മതിൽ കെട്ടുകൾക്കിടയിൽ, സ്വന്തമായൊരു മാഗസിൻ ഇറക്കുക എന്നൊക്കെ പറഞ്ഞാൽ അതൊരു തരത്തിൽ വലിയ ബുദ്ധിമുട്ടായിരുന്നു. ആരുടേയും കൈയിൽ അതിനുള്ള പൈസയോ, വസ്തുക്കളോ ഇല്ലായിരുന്നു. തികച്ചും കാർക്കശ്യകരമായ😂 ഹോസ്റ്റലിൽ കൈയിൽ കാശ് വക്കുന്നത് പോലും ബുദ്ധിമുട്ടായിരുന്നു(വീട്ടുകാര് വിശ്വസിച്ചു തരാറില്ല).
        മാഗസിൻ പ്രിന്റ് ചെയ്തു പുറത്തിറക്കാൻ ഞങ്ങൾക്ക് കുറെയേറെ തടസങ്ങൾ, സാമ്പത്തികം, കൂടാതെ പുറത്തെങ്ങും പോകാൻ കഴിയാത്ത ചുറ്റുപാടും. പക്ഷെ ഞങ്ങളുടെ ആഗ്രഹം അറിയിച്ചപ്പോൾ, ഞങ്ങളുടെ ടീച്ചർമാർ എതിർത്തില്ല. എല്ലാ വിധ സഹായങ്ങളും നൽകി. ഒരു തട്ടുപൊളിപ്പൻ കവർ പേജ് മാഗസിന് നൽകണം എന്നാഗ്രഹമുണ്ടായി. പ്രിന്റ് ചെയ്തല്ല ഇത് ഇറക്കേണ്ടതു, അതിനുള്ള വകയും കൈവശമില്ല. ഒരൊറ്റ ഒന്ന്, ഒന്ന് മാത്രം മതി, അതും ഈ വിദ്യാലയത്തിന്. പിന്നെ മൊത്തം ഓട്ടത്തിലായിരുന്നു. നല്ല കൈയക്ഷരം ഉള്ളവരെ, പടം വരക്കുന്നവരെ, എഴുതുന്നവരേ, എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കൊണ്ടുള്ള ഒരു കൈയ്യെഴുതു മാഗസിൻ. പിന്നെയുള്ളതു ഉറക്കമില്ലാത്ത കുറച്ചു രാത്രികൾ. എല്ലാവരെയും ഇതിന്റെ ഭാഗമാക്കുക എന്ന വലിയൊരു ജോലി ആദ്യമേ തീർത്തു.ആരെയും വെറുതെ ഇരുത്തിയില്ല.ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്ലാസ്സിലെ എല്ലാവരും ഇതിന്റെ ഒപ്പമായിരുന്നു. നേരെ പോകാത്ത അക്ഷരങ്ങളെ കട്ടികൂടിയ വരകൾ ഉള്ള പേജ് വഴിതിരിച്ചു വിട്ടു....

Comments

Popular Posts