ആഗ്രഹം

4ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉണ്ണികുട്ടന് അദ്ധ്യാപകൻ ആകാൻ മോഹമുദിച്ചത്. പക്ഷെ അച്ഛന്റെ വാക്കുകൾ അവനെ നിരാശനാക്കി കളഞ്ഞു. ജീവിത സാഹചര്യത്തിൽ വിദ്യാഭ്യാസം മുടങ്ങിയ ആ പിതാവിന് അധ്യാപകൻ എന്ന ജോലിയുടെ അവസാനം സ്കൂൾ പ്രധാന അധ്യാപകനിലേക്ക് ചുരുങ്ങി. പിന്നെ അവന്റെ മനസ് കീഴടക്കിയത് ചെണ്ടയായിരുന്നു. അസുര വാദ്യത്തിലും അവനൊരു ഭ്രമം തോന്നി തുടങ്ങി. അവിടെയും വിലങ്ങു തടി അച്ഛൻ തന്നെയായിരുന്നു. അങ്ങനെ ഉണ്ണി കുട്ടൻ ആരുടെയൊക്കെയോ ആഗ്രഹങ്ങൾക്ക് മാത്രമായി ജീവിച്ചു കൊണ്ടിരുന്നു. മാറി മറിഞ്ഞു കൊണ്ടിരുന്ന ആഗ്രഹങ്ങൾക്കിടയിൽ പെട്ട ഒന്നു പക്ഷെ കറങ്ങി തിരിഞ്ഞു വഴികൾ തെറ്റി ഇപ്പൊ കണ്മുന്നിൽ എത്തി നിൽക്കുന്നു.

Comments

Popular Posts