സ്വയം

അയാൾ  ആ ചെറിയ കൈകൾ കൊണ്ടെന്നെ വിളിച്ചു "അഗ്രിഷേ എന്ത് പറ്റി വല്ലാത്തൊരു ശോകം? ". വൈകീട്ട് ക്ലാസ്സിലിരിക്കുമ്പോളാണ് ആ  പതിവില്ലാത്ത എന്നാൽ പല തവണ കേട്ട ചോദ്യം.  ഈ ചോദ്യത്തിനു എനിക്ക് ഇതുവരെ ആയിട്ടും ഉത്തരം കിട്ടിയില്ല. ഞാനും പലകുറി ചിന്തിച്ച ഒരു ചോദ്യം. അപ്രതീക്ഷിതമായിട്ടായിരുന്നു ഇങ്ങനെ ഒരു ചോദ്യം. ചിരിച്ചു കൊണ്ട് തന്നെ ഉത്തരം പറഞ്ഞു."ഹേയ് ഒന്നുമില്ല." പിന്നെ ഒരു ചോദ്യം അവിടേക്കും ചോദിച്ചു."എന്താ ഇപ്പൊ അങ്ങനെ ചോദിയ്ക്കാൻ ?". "ചുമ്മാ" ഉത്തരവും കിട്ടി. "എനിക്കൊരു വിഷമവും ഇല്ലാട്ടോ നിനക്ക് തോന്നിയതായിരിക്കും" ഉള്ളിലെ ഒരു ചിരിയിൽ ഞാൻ പറഞ്ഞു." പിന്നെ നിന്നെയൊക്കെ എല്ലാ ദിവസവും കാണുന്നതല്ലേ എന്തോ ഒന്നുണ്ട് " അയാൾ വിടാൻ ഭാവമില്ല.പക്ഷെ ആ വാക്കിൽ നിന്നും ഒരു കാര്യം കിട്ടിട്ടോ, നമ്മളെയൊക്കെ ആരേലും ശ്രദ്ധിക്കുന്നുടെന്നു. കൊറേയധികം കാര്യങ്ങൾ സംസാരിച്ചു.കൂടുതലും ഞാൻ ആരോടെങ്കിലും പറയാൻ മടിച്ച എന്റെ വഴിത്തിരിവുകൾ.പോകാൻ നേരം അങ്ങേരു ഒന്നുടെ പറഞ്ഞു " സ്വയം തീരുമാനിച്ചാൽ നമുക്ക് എല്ലാം പോസിറ്റീവ് ആയിട്ടെടുക്കാം". ശരിയാണ് ആദ്യം നാം സ്വയം നമ്മുടെ പോസിറ്റീവ് കണ്ടുപിടിക്കണം.

Comments

Popular Posts