മൗനം



     
           ഇപ്പൊ രണ്ടു വർഷത്തോളമായി ഈ വാക്ക് മനസ്സിൽ അങ്ങനെ പതിഞ്ഞിട്ട്.കളയണമെന്നു കരുതിയിട്ടു കൊറേ നാളായി.പക്ഷെ അങ്ങനൊന്നും വിട്ടു  പോകുന്നില്ല.കുറെ അധികം ശ്രമങ്ങൾ നടത്തി.അടുത്തെത്തുമ്പോൾ വേണ്ടെന്നു വക്കും.ഒരുപാടു നാളുകളൊന്നുമില്ല ഇവിടം വിട്ടു പോകാൻ.അതിനു മുൻപെങ്കിലും മൗനത്തെ പറിച്ചു കളയണം.ആരുടെ കുറ്റമാണ് ഈ മൗനം എന്നെനിക്കറിയില്ല.പേപ്പറിലും പിന്നെ ആ വെളുത്ത ചോക്കിന്  മുനയിലൂടെയും ഞാൻ അവരോടൊന്നു സംവദിക്കാൻ ശ്രമിച്ചു.പക്ഷെ അത് വിചാരിച്ചതിലും തിക്തമായ  ഫലങ്ങൾ മാത്രമേ തിരിച്ചു തന്നിട്ടുള്ളു.അങ്ങനെ വെളുത്ത ചോക്കുകൾ പറഞ്ഞ ഓരോ വാക്കിലും മൗനത്തിന്റെ ആഴം കൂടി വന്നു.കണ്ടാലൊന്നു ചിരിച്ചാലോ എന്ന് ചിന്തിക്കും.പക്ഷെ ആ ചിന്ത മാത്രമേ ഉണ്ടാകുകയുള്ളൂ ഇതുവരെ ഒന്ന് നോക്കി ചിരിച്ചിട്ടില്ല. തെറ്റുകൾ പറ്റിയപ്പോൾ തിരുത്തി തന്നു അവർ.അപ്പൊ ഞാൻ കരുതി ആഴം കുറഞ്ഞെന്നു.പക്ഷെ ഇപ്പോഴും പൂർത്തിയാകാത്ത ഒരു കിണർ പോലെ അതങ്ങനെ കിടക്കുന്നു. ഒരു പക്ഷെ മനസിലെ ഈഗോ കൊണ്ടാകാം ചിരിക്കാൻ പോലും മടിച്ചതു. അകന്നെന്നു കരുതിയ പല കാര്യങ്ങളും എങ്ങും പോകാതെ മനസിലങ്ങനെ തറച്ചു കിടക്കുന്നു. ആണി പറച്ചു കളഞ്ഞാലും അതിന്റെ ഓര്മ പോലെ ചെറിയൊരു പാടുണ്ടാകും അവിടെ.അത് പോലെ തന്നെ പറിച്ചു കളഞ്ഞ ഓർമകുടെ ആ പാടുകളാണ് ഇപ്പോഴും മനസിലുള്ളത്.അതിതുവരെ മാഞ്ഞട്ടില്ല .

Comments

Post a Comment

Popular Posts