ശവപ്പറമ്പ്

 

 

                                        ഇതൊരു ഗദ്യ കവിതയാണ്.ചിലപ്പോൾ പലതരത്തിലുള്ള ചോദ്യങ്ങളും ഇതു വായിച്ച ശേഷം തോന്നാവുന്നതാണ്.

പാടവരമ്പും മരത്തണലുമില്ലാത്തൊ-
രു കാലം
ഓടി നടന്ന നാട്ടുവഴികളും നീന്തി-
ത്തുടിച്ച കുളങ്ങളും ഇല്ലാതായി.
ഗ്രാമഭംഗി മുഴുവൻ തുടച്ചു നീക്കി
പുതിയൊരു നഗര നിർമാണ-
ത്തിന് തിരക്കിൽപ്പെട്ടു ഇ-
പ്പോഴെന്റെ ഗ്രാമവും.


                      കാറ്റത്താടി വീണിരുന്നു ചക്കര മാങ്ങയുമി-
                      പ്പോൾ സ്വപ്ന സഞ്ചാരി മാത്രം.
                      കാറ്റത്താടിയാടിയെത്തിയ അപ്പൂ-
                      പ്പൻ താടികളോ ഇനിയൊരത്ഭുതം.


പാടവരമ്പുകളും പുൽത്തകിടിയും തണൽ മ-
രങ്ങളും ഫ്ളാറ്റുകളായി പുനർജ്ജനിച്ചു.
ജനിച്ചു വളർന്ന നാടിപ്പോൾ പുതിയൊ-
രു മുഖം മൂടി അണിഞ്ഞിരിക്കുന്നു,മാറ്റാനാകാതെ.
അഹങ്കാരിയും വിനാശകാരിയുമായ
ആധുനിക മനുഷ്യന്റെ കൈകടത്തൽ നമ്മുടെ
ആരാധനാലയങ്ങളെ പോലും വിഴുങ്ങിയി-
രിക്കുന്നു.സമാധാനം ഇല്ലാതായിരിക്കുന്നു.

              അമ്മയെന്നാദ്യം എഴുതിപ്പഠിച്ച
              മണൽ തരികളും  അപ്രത്യക്ഷമായ
              ഈ മണ്ണിൽ ജീവിതം നരക തു-
              ല്യം.ദുഖകരം.

 പുതിയ വഴികൾ ഉടലെടുക്കുന്നു,
 പ്രകൃതിയുടെ അലസത
 കൊടുങ്കാറ്റിലവസാനിക്കാതെ
 ഭൂമിയെ ചുറ്റി
 പുണർന്നുകൊണ്ടിരിക്കുന്നു.

                         ഇനിയുമൊരു സുനാമിയെത്താം
                         ആഗോളതാപനം കേര നാടിനെ മുക്കി-
                         കൊല്ലാം  കാത്തിരിക്കാം ആ കാലത്തിന് .
                         ഭൂമിയെയുണ്ടാക്കിയ സൂര്യനെന്ന
                         നക്ഷത്രം ഭൂമിയെ തന്നെ ഇല്ലാ-
                         താക്കാൻ നാളുകളടുത്തിരിക്കുന്നു .
                         എന്നാൽ മാനവർ പോറ്റമ്മയെ
                         കൊന്നൊടുക്കുന്നതെത്ര ദുഷ്കരം
                         എത്ര വിചിത്രം എത്ര അപമാനം.

മാതൃഭാഷ മലയാളമെന്നു
പഠിപ്പിക്കേണ്ടതിപ്പോൾ മലയാളികളെ.
എഴുത്തച്ഛനിലൂടെ പൂർണ രൂപത്തി
ലെത്തിയ മലയാളം ഇന്ന് പുച്ഛിക്കു-
ന്നുണ്ടാകും ആ മഹാനെയോർത്തു.
എന്തിനെന്നെ തനിച്ചാക്കിപ്പോയി
എന്ന് സങ്കടപ്പെടുന്നുണ്ടാകാം.

                                      അമ്മയെ മമ്മിയെന്നു വിളിക്കുന്ന
                                      മലയാളികൾ മലയാളത്തെ വൃ-
                                      ദ്ധസദനത്തിലാക്കില്ലെന്നെന്താ-
                                      ണുറപ്പ്.അതും നടക്കാം.
                                      അമ്മയെ മമ്മിയാക്കിയപ്പോൾ അ-
                                       ച്ഛൻ  ഡാഡിയുമായി.


ഉള്ളൂരിലൂടെയും കുമാരനാ-
ശാനിലൂടെയും വളർന്നു വികസിച്ച
മലയാളത്തിന് മമ്മിയിലൂടെ-
യും ഡാഡിയിലൂടെയും ഒര-
ന്ത്യകൂദാശ .
                        വീണപൂവിനും ശാകുന്തളത്തിനും
                        ഇന്ദുലേഖക്കും സാഹിത്യമഞ്ജരി-
                        ക്കും ചിതയൊരുക്കാൻ
                        പുതിയ പിന്ഗാമികളുണ്ട്.
എന്നാൽ ഹാംലെറ്റിനും ഒളിവറിനും
 മറ്റും ശവപ്പെട്ടി പണിയാൻ
 ആരുമില്ല.ആർക്കുമാകില്ല.
അപമാനിക്കാം ഇനി മലയാളിയെന്നോർത്തു,
അപമാനിക്കാം.


Facebook

Comments

Popular Posts