ഓർമകൾ


ഓർമ്മകൾ 

വീട്ടിൽ നിന്നും മാറിയുള്ള താമസം എന്റെ ജനനം തൊട്ടേ ഉള്ളതായിരുന്നു . ജനിച്ച ആശുപത്രിയിൽ നിന്നും ഞാൻ നേരെ പോയത് എന്റെ വീട്ടിലേക്കല്ലായിരുന്നു , അത് കൊണ്ട് തന്നെ വീട് വിട്ടു പോകാൻ എനിക്ക് മടിയോ സങ്കടമോ ഉണ്ടായിരുന്നില്ല.

                                  നീണ്ട ആറു വര്ഷം വീട്ടിൽ നിന്നും അകന്നു നിൽക്കേണ്ടി വന്ന എനിക്ക് ആദ്യത്തെ നാളുകൾ വളരെ വിഷമം പിടിച്ചതായിരുന്നു. പക്ഷെ ഞാൻ അതിനോട് വളരെ വേഗം പൊരുത്തപ്പെടാൻ തുടങ്ങി. ഇപ്പൊ ഇതെഴുതുമ്പോൾ പോലും ഞാൻ വീട്ടിലില്ല. മനസുകൊണ്ടിപ്പോഴും എനിക്കെന്റെ പുതിയ വീടിനോടു അത്രയ്ക്ക് സ്നേഹമൊന്നും തോന്നിയിട്ടില്ല. അവിടെ നിന്നും എപ്പോൾ മാറി നിൽക്കുന്നുവോ ഞാൻ അപ്പോഴ് വളരെ സന്തുഷ്ടനാണ്. പക്ഷെ അച്ഛനെയും അമ്മയെയും അനിയനെയും പിരിഞ്ഞിരിക്കുന്നതു ഇച്ചിരെ വിഷമപിടിച്ച ഒന്നാണ്.

                    ഈ വയനാട്ടിൽ ഞാൻ വന്നത് ഒരു മൂന്നു വര്ഷം മുൻപ് മാത്രമാണ്. എന്റെ ഓർമയിലെ ആദ്യ വയനാട് യാത്ര. പ്രകൃതി ഭംഗിയോ തണുപ്പോ ആസ്വദിക്കാനായിരുന്നില്ല ആ വരവ്.വെറും ഒരു ദിവസത്തെ പരിചയം മാത്രമാണ് വായനാടിനോടുണ്ടായിരുന്നത്. പക്ഷെ ഇപ്പൊ കുറെ നാളുകളായി ഞാൻ വയനാട്ടിൽ തന്നെയാണ്.മൂന്നാറിലെ തണുപ്പിൽ നിന്നും മോചനം പ്രതീക്ഷിച്ചായിരുന്നു  ഇവിടേക്ക് വണ്ടി കേറിയത്.പക്ഷെ അതെ അന്തരീക്ഷത്തിൽ  തന്നെ ഞാനിന്നു ജീവിക്കുന്നു. വയനാട് എഞ്ചിനീയറിംഗ്  എത്തിപ്പെട്ടിട്ടിപ്പോ ഒന്നര വര്ഷമായിരിക്കുന്നു .ആദ്യമൊക്കെ പേടിയായിരുന്നു  പുതിയ ജീവിത രീതികളോടും കുട്ടികളോടും . ചത്താലും ബിടെക്കിനു വരത്തില്ല എന്നായിരുന്നു ആദ്യമൊക്കെ വിചാരിച്ചോണ്ടിരുന്നത്.ഈ വരയൂം കുറിയുമൊന്നും ഇഷ്ടമേ അല്ലാരുന്നു പക്ഷെ എന്തോ ഞാൻ ഇവിടെ എത്തിപ്പെട്ടിരിക്കുന്നു. ഈ വയനാട് എനിക്ക് കുറെയധികം സുഹൃത്തുക്കളെ തന്നു. തൊട്ടടുത്ത് വീട്ടുകാരുള്ളത് എനിക്കൊരാശ്വസമായിരുന്നു. എനിക്കെന്റെ കൂട്ടുകാരിൽ ചിലർ ആത്മാർത്ഥ സുഹൃത്തുക്കളായി.

          എന്റെ സന്തോഷവും ദുഖവും പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്നോർത്ത് ഞാൻ സന്തോഷിച്ചു. മറ്റുചിലരെ ഇത് പോലെ ആത്മാർത്ഥ സുഹൃത്തുക്കളായി കൂടെ കൂട്ടണമെന്നുണ്ടാർന്നു . ക്ലാസ്സിലെ എന്റെ പെൺസുഹൃത്തുക്കളുടെ എണ്ണം നന്നേ കുറവായിരുന്നു. പൊതുവെ എന്റെ സ്വഭാവം അങ്ങനെ ആയതു കൊണ്ട് ഞാൻ ഏറെ ജീവിതത്തിലൊരിക്കലും അധികം കൂട്ടുകാരികളെ ഉൾപ്പെടുത്തിയിട്ടില്ലാരുന്നു. ഞാൻ പ്രിയ സുഹൃത്തുക്കൾ എന്ന ഗാനത്തിൽ പെടുത്തത്തിയവരെല്ലാം എന്റെ സന്തോഷത്തിലും ദുഖത്തിലും പങ്കുചേർന്നിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങനെ അല്ലെങ്കിൽ ഒരു ചോദ്യം ഉയരുന്നു ആരുടേതായിരുന്നു കാപട്യം നിറഞ്ഞ സൗഹൃദം, അത് എന്റേതു അതോ നിന്റേതോ?

     പലപ്പോഴും പലതരത്തിലുള്ള അവഗണനകൾ ഞാൻ പലരിൽ നിന്നും അനുഭവിച്ചിട്ടുണ്ട്. അതിൽ പക്ഷെ ഞാൻ അത്ര ദുഖിതനല്ല. എന്നാൽ ആ അവഗണനകൾ ചെറുതല്ലാത്ത ചില സങ്കടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോൾ ഞാൻ പലരിൽ നിന്നും അകന്നു നിന്നുട്ടുണ്ട് എന്തൊകൊണ്ടായിരുന്നു എന്നെനിക്കറിയില്ല.പക്ഷെ എനിക്കെല്ലാവരും നല്ല സുഹൃത്തുക്കളർന്നു.അവർക്കു ഞാൻ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നെനിക്കറിയില്ല .ചില നേരത്തു പലരും നിസ്സാരമെന്നു തോന്നാവുന്ന പലതും മറച്ചു വക്കുന്നു. എനിക്ക് പക്ഷെ അങ്ങനെയുള്ള നിസ്സാര കാര്യങ്ങൾ മറച്ചുവെക്കാനറിയില്ല. എന്റെ ജീവിത പാഠങ്ങളിൽ അങ്ങനെയൊരു ഗുണം പഠിക്കാൻ എനിക്ക് കഴിയാതെ പോയി. മറ്റുള്ളവരുടെ മുഖത്ത്  പുഞ്ചിരികൾ പോലും എന്നോടുള്ള അനിഷ്ടത്തിന്റെയോ വിധ്വേഷത്തിന്റെയോ ഒരു  സൂചനയായിരിക്കാം, അതും ഒരു അതുല്യ അഭിനയത്തിന്റെ കൂട്ട് പിടിച്ച്.

       എനിക്ക് പക്ഷെ ഒരു തരത്തിലും അഭനയിക്കാനറിയില്ല. പക്ഷെ ഒരു വസ്തുവിനോട് ഇഷ്ട്ടം തോന്നിയാൽ ,അതെന്നെ വെറുത്തലോ എന്ന ചോദ്യത്തിന് മുന്നിൽ എന്റെ ഇഷ്ട്ടം പറയപ്പെടാതെ പോകുന്നു. പിന്നീട് അതേക്കുറിച്ചാലോചിക്കുമ്പോൾ നല്ല തീരുമാനം എന്ന് തോന്നാറുണ്ട്.പക്ഷെ ചിലപ്പോൾ അതേക്കുറിച്ചോർത്തു സങ്കടം തോന്നാറുമുണ്ട്. ഞാനും പല തരത്തിലുള്ള തെറ്റുകൾ ചെയ്തിട്ടുണ്ട്. പലരോടു പല നാളുകൾ സംസാരിക്കാതെയും നടന്നിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ ഞാൻ തന്നെ ആ തെറ്റുകൾ തിരുത്താനും ശ്രമിച്ചിട്ടുണ്ട്.

     ഞാൻ എന്നിലേക്ക്‌ തന്നെ തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും ഞാനൊരു നല്ല  വ്യക്തിയായിരുന്നില്ല. ഒരു പകൽ മാന്യൻ എന്ന വാക്ക് തന്നെയാണ് എനിക്ക് ചേരുന്നതെന്നു  എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ എനിക്കിപ്പോഴും നല്ലൊരു പുത്രനോ ഒരു സഹോദരനോ ഒരമ്മാവനോ ആകാൻ കഴിഞ്ഞിട്ടില്ല. ഇനി എനിക്കാ സ്ഥാനങ്ങളിൽ അഭിമാനത്തോടെയും അഹങ്കാരത്തോടെയും ജീവിക്കണം. പക്ഷെ അതിലേക്കുള്ള എന്റെ വഴികൾ എനിക്കിപ്പോഴും അദൃശ്യമാണ്. ഒരു പ്രകാശം എന്റെ മുന്നിലെ ഇരുട്ടിനെ ഇല്ലാതാക്കാൻ എനിക്കിപ്പോ അത്യാവശ്യമാണ്..............

Comments

Popular Posts