ബ്ലോക്ക്

2 വര്ഷം മുന്നേ ഒരു ക്രിസ്തുമസിന്, എല്ലാര്ക്കും ഫേസ്ബുക്കിൽ മെസ്സേജ് അയക്കുന്ന കൂട്ടത്തിൽ അവൻ അവൾക്കും ഒരു ആശംസ അയക്കണമെന്ന് കരുതി, ഇടക്കികക്ക് ചാറ്റ് ചെയ്യാറുള്ളതു കൊണ്ട് ആശംസ അയക്കാൻ മടി തോന്നിയിരുന്നില്ല. പേര് സെർച്ച് ചെയ്തപ്പോഴാണ് അങ്ങനെ ഒരാളില്ലെന്ന് സുക്കറണ്ണൻ മറുപടി തന്നത്, എന്താണിപ്പ ഇങ്ങനെ എന്നചിന്തയായിരുന്നു അവനു, പിന്നെയാണറിഞ്ഞത് അതൊരു ബ്ലോക്കിങ് ആയിരുന്നെന്ന്. സംഭവം സത്യം തന്നെ. എന്തിനാ ഇപ്പൊ എന്നെ ബ്ലോക്ക് ചെയ്തത്, ഉത്തരം കിട്ടാത്ത ചോദ്യം. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം ഉള്ള ഇക്കാലത്തു , ഒരാളോട് മിണ്ടാൻ ഇനിയൊരിക്കലും താല്പര്യമില്ല എന്ന് മുഖം നോക്കി പറയാൻ മടിയുള്ളവർക്ക് വേണ്ടി പൂര്ണതയിലെത്തിയതാണത്രെ ഈ ബ്ലോക്ക്. ആദ്യം ട്രാഫിക്കില് മാത്രമേ ബ്ലോക്ക് ഉണ്ടായിരുന്നുള്ളു, ഇപ്പൊ ഫേസ്ബുക്കിലും, വാട്സാപ്പിലും എന്തിനു ജിമെയിൽ അടക്കം എല്ലാത്തിലും ഉണ്ട് ഈ സാധനം. വാട്സാപ്പിലെ ബ്ലോക്ക് ഒരു അനന്ത സാധ്യത മാത്രമാണ്, അങ്ങോട്ടായച്ചത് അത് പോലെ തന്നെയുണ്ടാകും, ഇങ്ങോട്ടൊന്നും കിട്ടില്ലെന്ന്‌ മാത്രമല്ലെ, പറഞ്ഞതൊന്നും അവരറിയാൻ ഒരു സാധ്യതയും ഇല്ല. ഫേസ്ബുക്കിലെ ബ്ലോക്ക് വേറെ ഒരു തരത്തിലാണ്, അങ്ങനെയൊരാളില്ലെന്നു തോന്നും, പക്ഷെ ചില ഓര്മപ്പെടുത്തലുകൾ ആ ടൈംലൈനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്, ഇനി ഇല്ലാതാകാനും സാധ്യതയുമുണ്ട്

Comments

Popular Posts