ഓർമകളിലേക്ക്

4ആം ക്ലാസ് വരെ പഠിച്ച സ്കൂളിന്റെ 50ആം വാർഷികവും പൂർവ വിദ്യാർത്ഥി സംഗമവും, കേട്ടപ്പോൾ ആവേശവും സന്തോഷവും തോന്നി. ഞാനും അനിയനും ഒരേ സ്കൂളിൽ പഠിച്ചത് കൊണ്ട് രണ്ടുപേർക്കും ഒരു മടക്കയാത്രയായിരുന്നു അത്. അത്യാവശ്യം നേരത്തെ എത്തി. ചെന്നപ്പോൾ തന്നെ കണ്ടത് ജ്യോമി ടീച്ചറിനെ, എന്നെ കണ്ടപ്പോൾ തന്നെ അഗ്രീഷ്‌ എന്ന് വിളിച്ചു, ഇത്ര കാലങ്ങൾക്ക് ശേഷവും ഓര്മയിലുണ്ട് ഞങ്ങളെ. പതിവ് റെജിസ്ട്രേഷൻ പരുപാടികൾക്കിടയിൽ ഉദ്‌ഘാടനവും മറ്റു പരിപാടികളും അവിടെ നടക്കുന്നുണ്ടായിരുന്നു. 14 വർഷത്തിന് ശേഷം കൂട്ടുകാരെ കണ്ടുമുട്ടുന്ന അവസ്ഥ, ആരെയും ഓർമയില്ല, പേരുപോലും. ചിലരെയൊക്കെ ഇടക്കപ്പഴോ  കണ്ടത് പോലെ, ആകെ അറിയാവുന്നത് ശ്യാമിനെയും ജോസഫിനെയും. അവിടുത്തെ റെജിസ്റ്ററിൽ നോക്കി 2004ഇൽ പഠിച്ച ആരെങ്കിലുമുണ്ടോ എന്ന്, പക്ഷെ നിരാശയായിരുന്നു ഫലം. പണ്ട് ഓടിനടന്ന, ഗ്രൗണ്ടും പിന്നെ പ്ലാവും മാവുമെല്ലാം തപ്പി നടന്നു, എല്ലാവരെയും പോലെ ഓർമ്മകൾ അയവിറക്കാൻ. ഫലം പഴയതു തന്നെ, പണ്ട് പ്ലാവിന്റെ ഇല കൊണ്ട് തൊപ്പിയുണ്ടാക്കിയ, ആ പ്ലാവോന്നും ഇന്നില്ല, ഗ്രൗണ്ട് ആകട്ടെ കാടുപിടിച്ചു കിടക്കുന്നു. അതിനിടക്ക് മലയാളം പഠിപ്പിച്ച ഉഷ ടീച്ചറും പ്രതിഭ ടീച്ചറും ഷാന്റി ടീച്ചറും, എല്ലാവരെയും കണ്ടു, സംസാരിച്ചു. കൂടെ പഠിച്ച ഒറ്റ ഒരുത്തനും ഇല്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അനിയന്റെ കൂടെ ഒന്നൂടെ ഗ്രൗണ്ട് വരെ പോയത്. ഒറ്റക്കിരുന്നു മുഷിയേണ്ടല്ലോ എന്നും കൂടെ ഓർത്തു. അണ്ടെടാ അവിടെ ചെന്നപ്പോ ഒരു പരിചയമുള്ള മുഖം. ബിനു സൂസൻ , മുടിയൊക്കെ വളർന്നിരിക്കുന്നു, ബല്യ ജൂഡോക്കാരിത്തി ആണ്. കൂടെ രണ്ടു പെണ്പിള്ളേരും. ഇതിപ്പോ ആരാ, ഇവരെന്നു ചിന്തിച്ചപ്പോഴാണ് എന്നോട് നീ അഗ്രീഷ്‌ അല്ലെ എന്നും ചോദിച്ചു വന്നത്. എന്റെ ഒപ്പം പടിച്ചവരായിരുന്നു, പക്ഷെ എനിക്ക് ഓർമയില്ല. നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ടതല്ലേ. അഞ്ജനയും ആതിരയും, ഇവർക്കൊക്കെ എന്നെ അറിയാമെന്നു കേട്ടപ്പോ സത്യം പറഞ്ഞാൽ അദ്‌ഭുതമായി തോന്നി. പിന്നെ കുറച്ചു കഴിഞ്ഞാണ് ശ്യാമും josephum, അമലും എത്തി. 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ക്രിസ്തുമസ് ഫ്രണ്ട് ആയിരുന്നു ഈ അമൽ, എന്റെ കൈ കൊണ്ട് ചെക്കന്റെ മൂക്കിന്നു ചോരയൊക്കെ വന്നിട്ടുണ്ടാർന്നു, അവനു ഓര്മയുണ്ടാവുമോ ആവോ. ഇത്ര പേരെ ഉണ്ടായിരുന്നു എങ്കിലും സംഭവം ഉഷാറാർന്നു. 1ഇൽ ഞങ്ങൾ ചേരുമ്പോൾ HM ആയിരുന്ന പദ്മാവതി ടീച്ചർ, വത്സല ടീച്ചർ, ഇന്ദിര ടീച്ചർ, കൊച്ചു രാധാമണി ടീച്ചർ, സംഭവം കിടിലോസ്‌കി ആയിരുന്നു. ചിലരൊക്കെ ഞങ്ങളെ ഇത്ര കാലത്തിനു ശേഷവും ഓർക്കുന്നു, ചിലർ മറന്നു പോയിരിക്കുന്നു, എത്ര പേരെ പഠിപ്പിച്ചതാ.  ഇനിയും കുറേപേരെ കാണാനുണ്ട്.

Comments

Popular Posts