മെട്രോ



    ഞാനും കയറി മെട്രോയിൽ . അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മുകളിലൂടെ അതങ്ങട് ഒഴുകുകയാണ്.മനസ്സിൽ കൊണ്ട് നടന്ന ഒരു ആഗ്രഹത്തിന്റെ സാക്ഷാത്കാരം.പാലാരിവട്ടം മുതൽ ആലുവ വരെ മെട്രോയിൽ യാത്ര ചെയ്തു.കടലിന്റെ നീല നിറം മെട്രോയ്ക്കും നൽകിയപ്പോൾ അത് ഒരൊന്നന്നര ചേലായി.ബസുമായി താരതമ്യപ്പെടുത്തുമ്പോൾ കാശ് ഇച്ചിരെ കൂടുതൽ ആണെന്ന് തോന്നുന്നു.മുഴുവനും ശീതികരിച്ച കംപാർട്മെന്റുകളും ,പിന്നെ ഞാൻ കയറുമ്പോൾ ആളുകൾ കുറവായിരുന്നു.ആദ്യ യാത്രയിൽ കൊറച്ചൊക്കെ അബദ്ധങ്ങളും ഉണ്ടായിപ്പോയി.പക്ഷെ കൊച്ചിയുടെ ഭംഗി ആകാശത്തിലൂടെ കാണേണ്ടത് തന്നെഇങ്ങനെയൊരു ഭംഗി കൊച്ചിക്കുണ്ടെന്നു ഇപ്പൊ മാത്രമേ മനസിലായതുള്ളു .ഒറ്റക്കായതു കൊണ്ടും ,നല്ലൊരു ഫോണില്ലാത്തതും കൊണ്ടും സെൽഫികളൊന്നുമെടുക്കാൻ കഴിഞ്ഞില്ല.പക്ഷെ ഇടയ്ക്കിടെ മുഴങ്ങി കേൾക്കുന്ന അറിയിപ്പുകൾക്കിടയിലും പുറത്തെ ഭംഗി നന്നേ ആസ്വദിച്ചു.അവിടിവിടെയായി പലരും സെൽഫികൾക്കു പോസ് ചെയ്യുന്നുണ്ടായിരുന്നു,ഒറ്റക്കും കൂട്ടുകാരോടൊപ്പവും അവർ ചിരിച്ചു പോസ് ചെയ്യുന്നുണ്ടായിരുന്നു.ചിലരാകട്ടെ ഓടുന്ന മെട്രോയെ പിൻചിത്രമായി ഫോട്ടോയെടുക്കാൻ ആർജവം കാണിക്കുന്നുണ്ടെങ്കിലും സെക്യൂരിറ്റി ആളുകൾ സമ്മതിക്കുന്ന മട്ടില്ല.പിന്നെ കൊറേ ചേച്ചിമാരേയും പലയിടത്തായി കണ്ടു പ്ലാറ്റുഫോം മുതൽ ടിക്കറ്റ് കൗണ്ടറിലും അവരങ്ങനെ ചിരിച്ചുകൊണ്ട് ആളുകളെ സ്വീകരിക്കുന്നു.മെട്രോ ഓടിക്കാനും വനിതകൾ ഉള്ളതായി അറിഞ്ഞു പക്ഷെ കണ്ടില്ല ആരെയും.ഞാൻ യാത്ര ചെയ്യുമ്പോൾ എന്റേത് പോലെ പലരുടെയും മുഖത്ത് സന്തോഷങ്ങളും ചില അമ്പരപ്പുകളും കണ്ടു. നേരത്തെ പറഞ്ഞ പോലെ ചില ആളുകൾ അത്ര വലുതല്ലാത്ത ഫോണിലും ഫോട്ടോകൾ എടുക്കുന്നുടെന്നു എന്റെ കാഴ്ച്ചയിൽ പെട്ടു.കൊച്ചി മെട്രോ പുതിയൊരും സംസ്കാരത്തിനും വികസനത്തിനും തുടക്കമിടുന്നു. ഇടയ്ക്കിടയ്ക്ക് ഓപ്പോസിറ്റ് ട്രാക്കിലൂടെ മെട്രോകൾ പോകുന്നതും സൂപ്പറാർന്നു.

Comments

Popular Posts