ചിരി

 ചിരിച്ചാൽ ആയുസ് കൂടുമെന്നു ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കെ ഞാൻ എന്റെ കൂട്ടുകാരോടൊന്നു പറഞ്ഞുപോയി. പിന്നെ അവരുടെ ചിരികളൊക്കെ ആയുസു കൂടുമെന്നു പറഞ്ഞായിരിരുന്നു.ചിരി എന്തോ ദൈവത്തിന്റെ പ്രസാദമാണെന്നു ദുൽഖർ സിനിമയിൽ പറയുന്നത് കേട്ടു സത്യമാണോ നുണയാണോ അറിയില്ല . കുറെയൊക്കെ ശ്രമിച്ചു നോക്കി എന്റെ മുഖത്ത് ചിരി വരുന്നില്ല. കൂടെ കുറേപേർ ഉണ്ടാകുമ്പോൾ അവരുടെ സംസാരത്തിനിടയിൽ ചിരി വരാറുണ്ട്.പക്ഷെ നേരെ മുന്നിൽ വരുന്ന ഒരാളെ നോക്കി ചിരിക്കാൻ എനിക്കറിയാത്ത പോകുന്നു. അപരിചിതനെങ്കിലും വേറെ ഒരാളെ നോക്കി ചിരിക്കുന്നത് നല്ലതു തന്നെ . പക്ഷെ പരിചിതരായവരോട് പോലും ചിരിക്കാൻ പറ്റുന്നില്ല. ചിലപ്പോഴൊക്കെ ഒരാളെ കണ്ടാൽ ചിരിക്കാൻ തോന്നാറുണ്ട് അതും അയാൾ പോയിക്കഴിഞ്ഞു മാത്രം. ചിരി എപ്പോഴും നല്ലതല്ല എന്നൊരു പക്ഷക്കാരനാണ് ഞാൻ. ഇടക്ക്  ചിലപ്പോ വളരെ സീരിയസ് ആയിട്ടുള്ള സമയങ്ങളിൽ എനിക്ക് ചിരിക്കാൻ തോന്നാറുണ്ട്.അത് ചിലപ്പോ എനിക്ക് മാത്രം തോന്നുന്ന ഒന്നല്ല. ചിരികൾ പലതരത്തിലുണ്ടെന്നു തോന്നൽ. ചിലർ ഒന്ന് സുഖിപ്പിക്കാൻ ചിരിക്കും.ചിലർ കളിയാക്കാൻ ചിരിക്കും.ചിലരാകട്ടെ ചുമ്മാ ചിരിച്ചോണ്ടിരിക്കും . എനിക്ക് ചിലരോട് വല്ലാത്ത അസൂയ തോന്നാറുണ്ട്. ഒപ്പം പഠിച്ച രണ്ടു പേർ , ഹോസ്റ്റലിൽ കാണുന്ന ഒരാൾ , ഇവരുടെ മുഖത്തൊക്കെ എപ്പോഴും  അസ്സലൊരു ചിരിയുണ്ടാകും. ചിരിച്ചാൽ ചിലപ്പോ പല പ്രശ്നങ്ങളും അവസാനിക്കും ചിലപ്പോ പ്രശ്നങ്ങൾക്ക് ഒരു ചിരി കാരണമാകാം. ചിരി എപ്പോഴും  നല്ലതു തന്നെ അത് പക്ഷെ ചുണ്ടുകൾക്കിടയിലുള്ള ഒരു പുഞ്ചിരി അതാണ് ഏറ്റവും നല്ലതും സുരക്ഷിതവും.


Comments

Popular Posts