വഴി




നിന്നു ഞാനാ വഴികൾക്കു മുന്നിലും
എങ്ങോട്ടുപോകണമെന്നറിയാതെ.
കണ്ടു ഞാനാ വഴികളിലൂടെയും
സത്യവും മിഥ്യയും രണ്ടു തട്ടിൽ.
പക്ഷെ അറിയില്ലെനിക്കു
സത്യത്തിൻ വഴിയേത് ഈ രണ്ടിലും.
അറിയില്ലെനിക്ക് ഈ രണ്ടു വഴികളും
എവിടെ എത്തുമെന്നറിയുകില്ല.
പക്ഷെ ഉറപ്പുണ്ട് എൻ്റെ ലക്ഷ്യത്തിന്റെ
പൂര്ണതക്കൊരു വഴി ഒന്ന് മാത്രം.
ഏത് വഴി എങ്ങോട്ടു പോകണം
എവിടെയെത്തുമെന്നും അറിയുകയില്ല.

Comments

Popular Posts