ഭയം

https://i0.wp.com/post.medicalnewstoday.com/wp-content/uploads/sites/3/2021/10/Dissecting_terror_GettyImages763291217_Header-1024x575.jpg?w=1155&h=1528

 മരണത്തെ ഭയമില്ലാതലയുന്നു ഞാനിന്ന്
മരണം വരിക്കാത്തൊരോർമകളുമായ് .
ജീവിതമൊക്കെയും ഭയപ്പെട്ടു ജീവിച്ചു,
എന്തിനു വേണ്ടിയെന്നറിയാതെ.


 എന്തിനോടും ഭയം എല്ലാരോടും ഭയം
 എന്തോ ഒരു ഭയം ഉള്ളിലുണ്ടായി.
കണ്മുന്നിലാ മരണം എത്തിയ നേരത്തു
മരണത്തിനെയും ഭയപ്പെട്ടു ഞാൻ.

 ഒന്നു മിണ്ടാൻ ഭയം,ഒന്നുറങ്ങാൻ ഭയം.
എന്തിനോടും ഭയം എല്ലാത്തിനോടും ഭയം.
എന്തിനോട് എന്തുപറയണം എങ്ങനെ
പറയണമെന്നും ഭയം.
ഇനിയും മരിക്കാത്ത ആ ഓര്മകളൊക്കെയും
സങ്കടത്തിന്റെ ആഴങ്ങളിലെത്തിക്കുന്നെന്നെ. 

Comments

Popular Posts