വിളി

ഭയം അതിൽ തന്നെ തുടങ്ങാം .എപ്പോഴും മാറ്റണം എന്ന് വിചാരിക്കും പക്ഷെ കഴിയുന്നില്ല .ചിലപ്പോഴൊക്കെ ബസ്സിലെ കണ്ടക്ടറിനോട് പോലും  ചില്ലറ ബാക്കി ചോദിയ്ക്കാൻ മടിയാകും .ചിലപ്പോഴൊക്കെ മനസ്സിൽ പല കാര്യങ്ങളും ചിന്തിച്ചു കൂട്ടും.അതെ പറ്റി ആരെങ്കിലും ചോദിച്ച പറയാനായിട്ടു .പക്ഷെ അപ്രതീക്ഷിതമായി അതേ പറ്റി ആരേലും ചോദിച്ചാലോ ഓർത്തിരുന്നതൊന്നും പറയാനും പറ്റില്ല .ഈ ഇടക്കാന് ഒരു പെൺകുട്ടിയെ ഫോണിൽ  വിളിക്കാൻ ആഗ്രഹിച്ചത് ,കാമുകിയോന്നുമല്ല പക്ഷെ എപ്പൊഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാവാൻ ഞാൻ ആഗ്രഹിച്ച ആ സുന്ദരി.കുറെ നാളുകളായി പരസ്പരം സംസാരിച്ചിട്ട് .ഒന്ന് വിളിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമായിരിക്കും എന്ന് വിചാരിച്ചു.അപ്പോഴും വിളിക്കാൻ മടി.ഇനിയിപ്പോ വിളിച്ചാൽ എന്ത് പറയും ,അതല്ല അവൾ ഫോൺ എടുത്തില്ലെങ്കിലോ ?.പിന്നെ വിചാരിച്ചു വിളിക്കേണ്ട എന്നും.പക്ഷെ ഒരു ദിവസം ഞാൻ അവളെ വിളിച്ചു.വിളിച്ചിട്ട് ആകെ ചോദിച്ചത് ഭക്ഷണം കഴിച്ചോ എന്നും നാളത്തെ ലാബ് പ്രോഗ്രാം ചെയ്തോ എന്ന് മാത്രം.പക്ഷെ ഞാൻ കരുതിയതിലും ഗുരുതരമായിരിക്കാം ഞാൻ ചെയ്ത തെറ്റ് അതുകൊണ്ടാകാം അദ്ദേഹം ഇത് വരെ എന്നോട് പിന്നെ സംസാരിക്കാത്തതും.



ഈ എഴുതിയതെല്ലാം ഒരു പക്ഷെ ആറു ബോറൻ കാര്യങ്ങളാവാം.ചിലരെന്നെ പൈങ്കിളി എന്ന് വിളിക്കുന്നു.എന്തിനാണെന്ന് എനിക്കറിയില്ല.ഒരു പക്ഷെ എന്റെ നിഷ്കളങ്കതയാകാം അവനെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.

Comments

Popular Posts