ഉച്ച കഴിഞ്ഞ് 


            ക്ലാസിൽപ്പോൾ സാറിന്റേയും തലയ്ക്കു മുകളിൽ  കറങ്ങുന്ന ഫാനിന്റെ കരകരാ ശബ്ദവും മാത്രം.  ബാക്കി ഉള്ളവരെല്ലാം നിശ്ശബ്ദരാണ് .പലരുടെയും കണ്ണുകൾ അടഞ്ഞു തുടങ്ങിയിരിക്കുന്നു.ആ വലിയ പ്ലാറ്റുഫോമിന് മുകളിൽ നിന്നും, പ്രേസേന്റ്റേഷന്റെ കൂട്ടുപിടിച്ചു അദ്ദേഹമെന്തോ പറയുന്നുണ്ട് . ഫാനിന്റെ ഒച്ച കൊണ്ടാണോ ഉറക്കത്തിന്റെ വക്കത്തായതുകൊണ്ടോ എന്തോ ഒന്നും അങ്ങട് മനസിലാവണില്ല . ഇടയ്ക്കിടെ സാറ് ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും രക്ഷപെടാൻ വേണ്ടി സാറിനെ തന്നെ നോക്കിയിരുന്നു എന്തോ പിറുപിറുക്കും.ഇടക്ക് ചില തലയാട്ടങ്ങളും. ഉച്ചയുറക്കത്തിന്റെ സമയമായതു കൊണ്ടോ , ഉച്ചക്ക് കുടിച്ച പായസത്തിന്റെ മത്തുകൊണ്ടോ എന്തോ എന്റെയും കൺപീലികൾ ഒന്നിച്ചു ചേരാൻ ആഗ്രഹിക്കുന്നുണ്ട്.  ചിലരാകട്ടെ താടിക്കും കൈ കൊടുത്ത് ശ്രദ്ധയോടെ എല്ലാം വീക്ഷിക്കുന്നു. ചിലരാകട്ടെ എഴുതി തീരുന്നതിനു മുന്നേ സാറ് സ്ലൈഡ് മാറ്റുന്നത് കൊണ്ടുള്ള ചടപ്പിലും. എന്നത്തേതും പോലെ ഞാനിന്നും ക്ലാസ്സിന്റെ ഏറ്റവും പുറകിലിരുന്നു എല്ലാവരെയും നോക്കിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ ആ സ്ലൈഡുകളെയും ഫുൾകൈ ഷർട്ടിട്ട ആ സാറിനെയും നോക്കിയിരിക്കുന്നു .

Comments

Popular Posts